Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightമത്സ്യത്തീറ്റ സബ്സിഡി...

മത്സ്യത്തീറ്റ സബ്സിഡി തട്ടിപ്പ്; ജോ. ഡയറക്ടർ പരിശോധന നടത്തി

text_fields
bookmark_border
fish feed subsidy fraud
cancel

വൈ​ത്തി​രി: വ്യാ​ജ ബി​ല്ലു​പ​യോ​ഗി​ച്ചു മ​ത്സ്യ​ത്തീ​റ്റ സ​ബ്സി​ഡി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പെ​ട്ടു ത​ളി​പ്പു​ഴ ഫി​ഷ​റീ​സ് ഓ​ഫി​സി​ൽ ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ർ ആ​ർ. അ​മ്പി​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ഫി​സി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

വ​യ​നാ​ട് ജി​ല്ല ഫി​ഷ​റീ​സ് വ​കു​പ്പി​ൽ വ​ൻ തു​ക​യു​ടെ സ​ബ്സി​ഡി വെ​ട്ടി​പ്പ് ന​ട​ന്ന​താ​യും മ​ത്സ്യ​ത്തീ​റ്റ സ​ബ്സി​ഡി​യി​ൽ ത​ട്ടി​പ്പു ന​ട​ത്താ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ന്ന​താ​യു​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് അ​​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്ന് മ​ത്സ്യ​വി​ത്തു​ക​ൾ വാ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി​യാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ വ്യാ​ജ ബി​ല്ലു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ല​രും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്നാ​യി​രു​ന്നു യൂ​നി​റ്റ് ഇ​ൻ​സ്പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്.

തീ​റ്റ കൃ​ത്യ​മാ​യി വാ​ങ്ങു​​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പ്ര​മോ​ട്ട​ർ​മാ​രും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​മ​ട​ക്ക​മു​ള്ള​വ​ർ പ​രി​ശോ​ധി​ക്കാ​തി​രി​ക്കു​​ക​യോ ബോ​ധ​പൂ​ർ​വം ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ൽ​ക്കു​​ക​യോ ചെ​യ്തു എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​തോ​ടെ വ​യ​നാ​ട്ടി​ലെ അ​സി. ഡ​യ​റ​ക്ട​റോ​ട് ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. സ​ബ്സി​ഡി​യി​ന​ത്തി​ൽ ജി​ല്ല​യി​ലെ​ത്തി​യ ഒ​രു കോ​ടി രൂ​പ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectedfish feed subsidy fraudJoe Director
News Summary - fish feed subsidy fraud; Joe Director inspected
Next Story