പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; കോളജും ഹോസ്റ്റലുകളും അടച്ചു
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കോളജിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി വെള്ളത്തിെൻറയും ഭക്ഷണത്തിെൻറയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു. വിദ്യാർഥികളുടെ രക്ത സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിൽ വിദ്യാർഥികൾ ചികിത്സ തേടിയെങ്കിലും വെള്ളിയാഴ്ച രാത്രിവെര ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല. പ്രധാനമായും വനിത ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.
കോളജ് ഈ മാസം 31 വരെ അടച്ചു. കോളജിന് കീഴിലെ ഹോസ്റ്റലുകളും താൽക്കാലികമായി അടച്ചു. വിദ്യാർഥികളിൽ ചിലർക്ക് കോവിഡ് പോസിറ്റിവായതും കോളജും ഹോസ്റ്റലും അടക്കാൻ കാരണമാണെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസം മുമ്പ് മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോഗ്യപ്രവർത്തകർ കോളജിൽ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു.
വെള്ളത്തിെൻറയും കുട്ടികൾ കഴിച്ച ഭക്ഷണത്തിെൻറയും സാമ്പിൾ ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വസ്തുത കണ്ടെത്താൻ കഴിയൂവെന്നും അവർ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഹോസ്റ്റലിലെ കുടിവെള്ള സംഭരണികളടക്കം ശുചീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.