വൈത്തിരിയിൽ മയക്കുമരുന്ന് വേട്ട: നാലു പേർ അറസ്റ്റിൽ
text_fieldsവൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഹോംസ്റ്റേയിൽ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി. നാലു യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി പ്രജോഷ് വർഗീസ് (37), ചാരിറ്റി സ്വദേശി സി.കെ. ഷഫീക് (26), കോഴിക്കോട് പന്നിയങ്കര സ്വദേശി സി.പി. റഷീദ് (34), കോഴിക്കോട് കല്ലായി സ്വദേശി ജംഷീർ (32) എന്നിവരെയാണ് എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്.
വയനാട് ജില്ല സ്പെഷൽ ബ്രാഞ്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് വൈത്തിരി പൊലീസ് സബ് ഇൻസ്പെക്ടർ രാംകുമാർ പ്രതികളെ അറസ്റ്റ് ചെയ്തത്. വിൽപനക്കുവേണ്ടി സൂക്ഷിച്ച 2.14 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് ഇവരിൽനിന്ന് പിടികൂടി. മയക്കുമരുന്നടക്കം പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സീനിയർ സി.പി.ഒമാരായ താഹിർ, അബ്ദുൽ നാസർ, രാകേഷ് ചന്ദ്രൻ, അബ്ദുറഹ്മാൻ, ഷാജഹാൻ, സി.പി.ഒമാരായ ഉനൈസ്, അരുൺകുമാർ, നവീൻ, സബിത്ത്, ശാലു ഫ്രാൻസിസ്, രമേശ്, റയീസ്, ബാലു നായർ, അഖിലേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.