വൈത്തിരി ബസ്സ്റ്റാൻഡ് കെട്ടിടം മണ്ണിലാഴ്ന്നിട്ടു മൂന്നുവർഷം
text_fieldsവൈത്തിരി: വൈത്തിരി പഞ്ചായത്ത് ബസ്സ്റ്റാൻഡിെൻറ ഇരുനില വാണിജ്യ കെട്ടിടം കനത്തമഴയെ തുടർന്ന് മണ്ണിലേക്കാഴ്ന്നിറങ്ങിയിട്ടു മൂന്നുവർഷം തികയുന്നു. കെട്ടിടം തകർന്ന് മണ്ണിലാഴ്ന്നതിെൻറ കാരണം ഇത്ര നാളായിട്ടും കണ്ടെത്തിയിട്ടില്ല. കെട്ടിടാവശിഷ്ടം നീക്കംചെയ്യാനും പുതിയ കെട്ടിടം പണിയാനുമുള്ള നീക്കങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നുപോലും ആരും അന്വേഷിച്ചിട്ടില്ല.
കെട്ടിടം തകർന്നതിെൻറ മുകൾ വശത്തുള്ള സ്ഥലത്തു താമസിക്കുന്ന വീട്ടുകാർ നൽകിയ കേസിനെ തുടർന്ന്, മണ്ണ് നീക്കം ചെയ്യാനോ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ ഇപ്പോൾ പഞ്ചായത്തിനു കഴിയാത്ത അവസ്ഥയാണ്. കേസിലെ വിധി കുടുംബത്തിന് അനുകൂലായിരുെന്നങ്കിലും പഞ്ചായത്ത് അപ്പീൽ പോയതിനെ തുടർന്നാണ് അനിശ്ചിതത്വത്തിലായത്.
2018 ആഗസ്റ്റ് 10ന് അർധരാത്രിയാണ് കെട്ടിടത്തിെൻറ ഒരുനില മണ്ണിലേക്കാഴ്ന്നത്. മിൽമ കൗണ്ടറടക്കം നിരവധി ഷോപ്പുകളും ഒരു ബാങ്ക് എ.ടി.എം കൗണ്ടറും പഞ്ചായത്ത് പൊതുശൗചാലയവും ഈ കെട്ടിടത്തിലുണ്ടായിരുന്നു. ഒന്നാമത്തെ നിലയിൽ കമ്യൂണിറ്റി ഹാളും പണി പൂർത്തീകരിച്ചിരുന്നു. വൈത്തിരിയുടെ പലഭാഗത്തും വെള്ളം കയറിയും ഉരുൾപൊട്ടിയും നാശനഷ്ടം ഉണ്ടായതിെൻറ പിറ്റേ ദിവസമാണ് കെട്ടിടത്തിെൻറ താഴത്തെ നില മണ്ണിനടിയിലായത്. കെട്ടിടം തകർന്നത് അർധരാത്രിയായതുകൊണ്ടു വൻദുരന്തം ഒഴിവായി.
ഇതോടെ ബസ്സ്റ്റാൻഡിലേക്കുള്ള പ്രവേശനം പാടെ നിരോധിച്ചിരുന്നു. തൊട്ടടുത്തുള്ള പള്ളി പൂട്ടുകയും അടുത്തുള്ള വീടുകൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞു പകൽ സമയത്ത് കെട്ടിടത്തിെൻറ ബാക്കി ഭാഗവും താഴേക്ക് പതിച്ചു. തകർന്ന കെട്ടിടത്തിെൻറ മേൽഭാഗത്തുള്ള സ്ഥലത്തു താമസിച്ചിരുന്ന റുഖി പാലൂരും കുടുംബവും ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. കെട്ടിടം തകർന്നത്തിനു ശേഷം ഇപ്പോൾ വൈത്തിരിയിൽ ബസ്സ്റ്റാൻഡും പൊതുശൗചാലയവും ഇല്ലാതായി. ദേശീയപാത നവീകരണത്തിനായി പൊളിച്ചുമാറ്റിയ ബസ്സ്റ്റോപ് ഇതുവരെ പുനർനിർമിച്ചിട്ടില്ല. പീടികവരാന്തയിലും മറ്റുമായാണ് ഇപ്പോൾ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.