ചുരത്തിൽ ലോറികൾ കേടായി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ രണ്ടിടത്തായി ചരക്കുലോറികൾ കേടായതുമൂലം വാഹന ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച നാലര മണിക്കാണ് ഏഴാം വളവിൽ മൾട്ടി ആക്സിൽ ലോറി കേടായത്. ആറു മണിയോടെ എട്ടാം വളവിലും ലോറി കേടായി.
വാരാന്ത്യ അവധിക്കു ജില്ലയിലെത്തിയവരും അവധി കഴിഞ്ഞു ജില്ലയിലേക്ക് വരുന്നവരും ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങി. ദീർഘദൂര ബസുകളുംകൂടി കുടുങ്ങിയതോടെ വാഹനങ്ങളുടെ നിര ഒമ്പതാം വളവു മുതൽ താഴെ രണ്ടാം വളവു വരെ എത്തി. രാവിലെ പത്തരയോടെയാണ് ലോറികൾ മാറ്റി ഗതാഗതം പൂർവസ്ഥിതിയിലായത്. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.