വയനാട് ജില്ലയിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ്
text_fieldsവൈത്തിരി: ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകൾ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകൾ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള പ്രമാണങ്ങളുടെ പകർപ്പ് വാങ്ങിക്കുകയുമാണ് ആദ്യം ചെയ്യുക.
തുടർന്ന് പകർപ്പ് ഉപയോഗിച്ച് മറ്റു കക്ഷികൾക്ക് പ്രോപ്പർട്ടി വ്യാജമായി പാട്ടത്തിന് മറിച്ച് കൊടുത്ത് ഭീമമായ തുക മുൻകൂറായി കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. യഥാർഥ ഉടമ അറിയാത ഇത്തരം തട്ടിപ്പ് പുറത്തറിയുന്നത് പാട്ടത്തിന് എടുത്തതാണെന്നു പറഞ്ഞു ഉടമയെ വിളിക്കുമ്പോഴാണ്.
ഉടമകൾ അറിയാതെ ഇത്തരത്തിൽ വ്യാജ കൈമാറ്റം ജില്ലയിൽ വ്യാപകമായിട്ടുണ്ട്. തട്ടിപ്പിനിരയായ ബത്തേരിയിലെ റിസോർട്ടുടമ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ജാഗ്രത പാലിക്കണം -ഡബ്ല്യു.ടി.എ
കൽപറ്റ: റിസോർട്ടിന്റെ പ്രമാണങ്ങളുടെ പകർപ്പ് ഉപയോഗിച്ച് മറ്റു കക്ഷികൾക്ക് പ്രോപ്പർട്ടി വ്യാജമായി ലീസിന് മറിച്ചുകൊടുത്ത് ഭീമമായ തുക തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇത്തരം തട്ടിപ്പിനെതിരെ റിസോർട്ട്, ഹോംസ്റ്റേ ഉടമകളും നടത്തിപ്പുകാരും ജാഗ്രത പാലിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സൈതലവി, സെക്രട്ടറി അനീഷ് ബി. നായർ എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.