പൂക്കോട് തടാകത്തിലെ പുതിയ ശൗചാലയം തുറന്നില്ല
text_fieldsവൈത്തിരി: പൂക്കോട് തടാകത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ നിർമിച്ച ശൗചാലയങ്ങൾ ഏഴുമാസം കഴിഞ്ഞിട്ടും ഇതുവരെ തുറക്കാൻ നടപടിയായില്ല. ഒമ്പതു ടോയ്ലറ്റുകളടങ്ങുന്ന ഈ ശൗചാലയത്തിനു വേണ്ടി ചെലവഴിച്ചത് ഒന്നര കോടിയോളം രൂപയാണ്. ഇത്രയും ചെലവ് വരാൻ കാരണമായി പറയുന്നത് ഇവ അന്താരാഷ്ട്ര നിലവാരത്തിലാണെന്നാണ്. കാലപ്പഴക്കം ചെന്ന പഴയ ശൗചാലയങ്ങൾ പലപ്പോഴും ടാങ്കുകൾ നിറഞ്ഞു പുറത്തേക്കൊഴുകുന്ന അവസ്ഥ പലപ്പോഴുമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം കൂടിയ ഡി.ടി.പി.സി നിർവഹണ സമിതി യോഗത്തിൽ തുറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു മൂലമാണത്രെ തുറക്കാൻ വൈകുന്നത്.
ആന വാങ്ങിയിട്ടും തോട്ടി വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണോ ഡി.ടി.പി.സി എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഇതിനിടെ ഡി.ടി.പി.സിയുടെ കീഴിലുള്ള കർലാട് തടാകത്തിലെ നവീകരണ പ്രവൃത്തികൾ എങ്ങുമെത്താതെ തന്നെ ഉദ്ഘാടനത്തിനൊരുങ്ങുന്നതായി ആക്ഷേപമുണ്ട്. 4 കോടി 85 ലക്ഷം രൂപയാണ് കാർലാട് തടാകം നവീകരണത്തിനുവേണ്ടി ഡി.ടി.പി.സി ചിലവഴിച്ചത്. പണി കഴിഞ്ഞ ജെട്ടികളിൽ പൊട്ടൽ വീണിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.