പൂക്കോട് യൂനിവേഴ്സിറ്റിയിൽ വിരമിച്ചവർക്ക് അനധികൃത പുനർനിയമനം
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് വിരമിച്ചവരെ അനധികൃതമായി പുനർനിയമിച്ചതായി ആരോപണം. ഭരണമുന്നണിയിലെ ഘടക കക്ഷിയാണ് നിയമവിരുദ്ധ നിയമനത്തിന് നേതൃത്വം നൽകിയത്. നിരവധി യോഗ്യരായ അപേക്ഷകൾ പുറത്തു നിൽക്കുമ്പോഴാണ് അഴിമതി നടത്തി ജോലിയിൽ നിന്നും വിരമിച്ച മൂന്ന് എൻജിനീയർമാരെ പുനർനിയമിച്ചത്. ആവശ്യമായ യോഗ്യതയുള്ളവരെ ലഭിക്കാത്തതുകൊണ്ടാണ് ഇവരെ നിയമിച്ചതെന്നാണ് സർവകലാശാല അധികൃതരുടെ വാദം. താൽക്കാലികമായാണ് ഇവരുടെ നിയമനം എന്നാണ് പറയുന്നതെങ്കിലും നീട്ടിക്കൊണ്ട് പോകുകയാണ് പതിവ്.
സർവകലാശാലയിൽ നിരവധി പദവികളിൽ താൽക്കാലികമായി നിയമിക്കപ്പെട്ടവർ വർഷങ്ങളായി ഇപ്പോഴും ജോലിയിൽ അനധികൃതമായി തുടരുകയാണ്. സർവകലാശാല അധികൃതരുടെ പിന്തുണയോടെയാണ് അനധികൃത നിയമനങ്ങൾ തുടരുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.