ആനമല കോളനിയിൽ പുനരധിവാസ പദ്ധതി പാതിയിൽ നിലച്ചു
text_fieldsവൈത്തിരി: പൂക്കോട് ആനമല കോളനിയിലെ കുടുംബങ്ങൾ താൽക്കാലിക ഷെഡുകളിൽ ദുരിതജീവിതം.
2018ലെ പ്രളയത്തിൽ കോളനി താമസ യോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ താമസിച്ചിരുന്ന 16 കുടുംബങ്ങളെ നവോദയ സ്കൂളിന് എതിർവശത്തായി അലുമിനിയം ഷീറ്റുകൊണ്ടുള്ള താൽക്കാലിക ഷെഡുകളിലേക്ക് മാറ്റിയത്. 130ലധികം അംഗങ്ങളാണ് ഈ കോളനിയിലുള്ളത്.
കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിെൻറ ഭാഗമായി ഷെഡിനു മുൻവശത്തുള്ള ഭൂമിയിൽ പുതിയ വീടുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.
പലവീടുകളുടെയും നിർമാണം പകുതിയിലധികം പിന്നിട്ടു. ഇതിനിടെയാണ് സ്ഥലം എം.ആർ.എസിേൻറതാണെന്ന വാദവുമായി നിർമാണ പ്രവൃത്തി ട്രൈബൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ തടസ്സപ്പെടുത്തിയത്. ഇതോടെ വീടുകളുടെ നിർമാണവും നിലച്ചു. ആർ.ഡി.ഒ മെംബർ സെക്രട്ടറിയായ നിർമിതിക്കാണ് വീടുകളുടെ നിർമാണ ചുമതല.
താൽക്കാലിക ഷെഡിലേക്കു എം.ആർ.എസിെൻറ മുകൾവശത്തെ ടാങ്കിൽനിന്നാണ് കുടിവെള്ളമെത്തുന്നത്.
ഇത് പലപ്പോഴും തടസ്സപ്പെടുത്തുന്നതായി കോളനിവാസികൾ പറഞ്ഞു. കൂടാതെ, എം.ആർ.എസിലെ ചില ഉദ്യോഗസ്ഥർ ഇവരോട് താൽക്കാലിക ഷെഡുകളിൽനിന്ന് മാറണമെന്നും ആവശ്യപ്പെടുന്നുണ്ട്.
പുനരധിവാസം സാധ്യമാകാതെ ഒരുകാരണവശാലും താമസം മാറില്ലെന്ന് കോളനിവാസികൾ 'മാധ്യമ'ത്തോട് പറഞ്ഞു. താൽക്കാലിക ഷെഡിൽ അവസാനത്തെ മുറിയിൽ 66കാരനായ ബാലൻ എന്ന വയോധികൻ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണ്.
സ്ഥലം എം.എൽ.എയോ ട്രൈബൽ ഉദ്യോഗസ്ഥരോ പ്രമോട്ടർമാരോ ഇതുവരെ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കോളനിവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.