പൊതുസ്ഥലം ൈകയേറി റോഡ് വെട്ടി: പൊലീസ് റോഡ് അടച്ചു
text_fieldsവൈത്തിരി: പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലം ൈകയേ റി സ്വകാര്യ വ്യക്തി നിർമിച്ച റോഡ് പരാതിയെ തുടർന്ന് റവന്യൂ, പൊലീസ് അധികൃതർ എത്തി കിടങ്ങുകൾ തീർത്തു അടച്ചു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടവും വീടും നിൽക്കുന്ന സ്ഥലത്തേക്ക് ലക്കിടിയിലെ പി.ഡബ്ല്യു.ഡി ഓഫിസിെൻറ സ്ഥലത്തുകൂടിയായിരുന്നു വഴി നടന്നിരുന്നത്.
എന്നാൽ, ഈ സ്ഥലത്തുള്ള കെട്ടിടം റിസോർട്ടാക്കി മാറ്റുന്നതിെൻറ ഭാഗമായി എക്സ്കവേറ്റർ ഉപയോഗിച്ച് വഴിവെട്ടിയതിനെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതർ പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകുകയായിരുന്നു.
എ.ഡി.എമ്മിെൻറ നിർദേശപ്രകാരം സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റോഡിൽ വിലങ്ങനെ കിടങ്ങുകൾ നിർമിച്ച് അടക്കുകയായിരുന്നു. നേരത്തേ റോഡ് വെട്ടിയ എക്സ്കവേറ്റർ കണ്ടെത്താനായിട്ടില്ല.
വൈത്തിരി തഹസിൽദാർ അബ്ദുൽ ഹാരിസ്, വില്ലേജ് ഓഫിസർ അശോകൻ എന്നിവർ സ്ഥലത്തെത്തി. വൈത്തിരി പൊലീസ് എസ്.ഐ രാംകുമാർ, എ.എസ്.ഐ സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് എക്സ്കവേറ്റർ ഉപയോഗിച്ചു കിടങ്ങുകൾ തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.