പൂര്‍വിക പാത പിന്തുടരാന് പണ്ഡിതന്മാർ സന്നദ്ധരാകണം -ജിഫ്രി മുത്തുക്കോയ തങ്ങള്‍
text_fieldsവൈത്തിരി: ആത്മീയമായും സാംസ്കാരികമായും സമുന്നത സ്ഥാനം കൈവരിച്ചിരുന്ന പൂര്‍വകാല ആത്മീയതയിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ട് വരാന്‍ പണ്ഡിതന്മാർ പരിശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ക്യാംമ്പ് 'ഇഫാദ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലപുരോഗതിക്കനുസരിച്ച് സാംസ്കാരികമായി മനുഷ്യര്‍ തകര്‍ന്നടിയുകയാണ്.
അസാന്മാര്ഗികത അലങ്കാരമായി കൊണ്ടു നടക്കുന്നവരേയാണ് ഇന്ന് സമൂഹം ആദരിക്കുന്നത്. ഏറ്റവും മോശമായ പ്രവണതയാണിത്. സര്‍വ മേഖലകളിലും ധാര്‍മിക ശോഷണം സംഭവിച്ചിട്ടുണ്ടെന്നും ഇത് മറികടക്കാന്‍ മുന്‍കാലങ്ങളില്‍ ആത്മീയ, ധാര്‍മിക ബോധം വളര്‍ത്തിയ പൂർവിക പാത പിന്തുടരാന് മുഅല്ലിമീങ്ങള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ. ഇബ്രാഹീം മുസ്ലിയാര് പതാക ഉയര്‍ത്തി.
പാണക്കാട് നിയാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി മൊയ്തീന് കുട്ടി ഫൈസി വാക്കോട് ആമുഖഭാഷണം നടത്തി. മദ്റസ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, അബ്ദുറഹ്മാന് ഫൈസി മാണിയൂര്‍, മൗലവി അബ്ദുസ്സമദ് മുട്ടം, ഹുസൈന് തങ്ങള്‍ കാസര്‍കോട്, അഷ്റഫ് ഫൈസി വയനാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച സെഷന് എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.