ടയറിലെ കാറ്റുപോയി; യാത്രക്കാരെ പെരുവഴിയിലാക്കി സ്വിഫ്റ്റ് ബസ്
text_fieldsവൈത്തിരി: തിരുവനന്തപുരത്തുനിന്ന് ബത്തേരിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസിന്റെ ടയർ കൊടുവള്ളിയിൽ വെച്ച് പഞ്ചറായതിനെ തുടർന്ന് സ്റ്റെപ്പിനി ഉണ്ടായിട്ടും ടയർ മാറ്റാതെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ബസിൽനിന്ന് ഇറക്കി മറ്റു ബസുകളിൽ കയറ്റിവിട്ടതായി ആരോപണം. സ്വിഫ്റ്റ് കമ്പനിയുടെ ചട്ടമനുസരിച്ചു ടയർമാറ്റുന്നതടക്കമുള്ള ചെറിയ ജോലികൾ ബസ് ജീവനക്കാർ തന്നെ ചെയ്യണം.
ആവശ്യത്തിനുള്ള ഉപകരണ കിറ്റും ബസിലുണ്ട്. താമരശ്ശേരി ഗാരേജിൽനിന്ന് മെക്കാനിക്കുകളെത്തിയാണ് ബസിന്റെ ടയർ മാറ്റി യാത്ര പുനരാംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.