വൈത്തിരിയിൽ അക്ഷയ കേന്ദ്രമില്ല; ദുരിതംപേറി ജനങ്ങൾ
text_fieldsവൈത്തിരി: താലൂക്ക് ആസ്ഥാനമായ വൈത്തിരിയിൽ അക്ഷയ കേന്ദ്രമില്ലാത്തതിനാൽ ദുരിതംപേറി ജനങ്ങൾ. വിവിധ സേവനങ്ങൾക്കായി ലക്കിടി, തളിപ്പുഴ, വൈത്തിരി പ്രദേശങ്ങളിൽനിന്നുള്ളവർ ഏറെ ദൂരം സഞ്ചരിച്ചു വേണം അക്ഷയ കേന്ദ്രങ്ങളിലെത്താൻ. പഞ്ചായത്തിന് കീഴിലുള്ള ഏകകേന്ദ്രം ചുണ്ടയിലാണുള്ളത്.
ഇവിടെ എല്ലാ സേവനങ്ങളും ലഭിക്കുന്നില്ല. വിവിധ ആവശ്യങ്ങൾക്ക് കൽപറ്റയിലോ പൊഴുതന പഞ്ചായത്തിലെ ആറാം മൈലിലോ ഉള്ള കേന്ദ്രത്തിലെത്തണം. കുട്ടികളും വയോധികരും ഇതുമൂലം ഏറെ കഷ്ടപ്പെടുകയാണ്. ആധാർ പുതുക്കലിനും പെൻഷൻ കാര്യങ്ങൾക്കും വലിയ ദൂരം സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്.
വൈത്തിരിയിൽ ഓൺലൈൻ സർവിസ് നടത്തുന്ന വനിത വൈത്തിരിയിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിനു അപേക്ഷ സമർപ്പിക്കുകയും അത് അനുവദിക്കുകയും ചെയ്തിട്ട് ഒരു വർഷത്തോളമായി. തദ്ദേശവാസികളാരോ തടസ്സവാദമുന്നയിച്ചതാണത്രേ അനുമതി നൽകാതിരിക്കാൻ കാരണമായി പറയുന്നത്. അനുമതിക്കായി തലസ്ഥാനത്തും കലക്ടറേറ്റിലും നിരവധി തവണ ഇവർ കയറിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.