വൈത്തിരിയിലെ ഗ്രാമീണ കോടതി കൽപറ്റയിൽ തന്നെ
text_fieldsവൈത്തിരി: വൈത്തിരിയിലെ ഗ്രാമീണ ന്യായാലയം പ്രവർത്തിക്കുന്നത് കൽപറ്റയിൽ. 2018ലാണ് വൈത്തിരിയിലെ ഗ്രാമീണ കോടതി കൽപറ്റയിൽ ജില്ല പൊലീസ് ഓഫിസിനു സമീപത്തേക്കു മാറ്റിയത്. ഗ്രാമീണ കോടതികൾ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കേസുകൾ കൈകാര്യം ചെയ്യുന്നതിനാണ് തുടങ്ങിയത്.
കേരളത്തിൽ 30 ഇടങ്ങളിൽ കോടതികൾ തുറന്നു. വൈത്തിരി താലൂക്കിലെ ജനങ്ങൾ ആശ്രയിച്ചിരുന്ന കുന്നത്തിടവക വില്ലേജ് ഓഫിസിന് സമീപം വാടകക്കെട്ടിടത്തിലെ കോടതി ആരുമറിയാതെ കൽപറ്റയിലേക്കു മാറ്റുകയായിരുന്നു. കാലവർഷത്തിൽ മണ്ണിടിച്ചിൽ ഭീഷണി ചൂണ്ടിക്കാണിച്ചാണ് കാര്യാലയം മാറ്റിയത്. സൗകര്യങ്ങളില്ലാത്തതും പാർക്കിങ് സ്ഥലമില്ലാത്തതുമായ കെട്ടിടത്തിലാണ് ഇപ്പോൾ കോടതിയുള്ളത്.
ഗ്രാമപഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ആണ് ഗ്രാമീണ കോടതികൾക്ക് കെട്ടിടം നൽകേണ്ടത്. കോടതി മാറിയെങ്കിലും ഗ്രാമീണ കോടതിയുടെ ബോർഡ് ഇപ്പോഴും വൈത്തിരിയിൽ നോക്കുകുത്തിയായുണ്ട്. കോടതി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.