വൈത്തിരിയിൽ മാലിന്യസംസ്കരണം സ്മാര്‍ട്ടാകും
text_fieldsവൈത്തിരി: പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്, ശുചിത്വ മിഷന്, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഡാറ്റാ ബേസ്, ടെക്നീഷ്യന്‍സ് ആപ്, കസ്റ്റമര്‍ ആപ്, എം.സി.എസ്/ആർ.ആർ.എഫ് ആപ്, വെബ് പോര്‍ട്ടല്‍ തുടങ്ങിയ അഞ്ച് ഘടകങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂ.ആര് കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എൻ.ഒ. ദേവസി, കെ.കെ. തോമസ്, ഒ.ജിനിഷ, മെംബർമാരായ വി.എസ്. സുജിന, ബി. ഗോപി, കെ.ആർ. ഹേമലത, പി.കെ. ജയപ്രകാശ്, ഡോളി ജോസ്, ജ്യോതിഷ് കുമാർ, മേരിക്കുട്ടി മൈക്കിൾ, ജോഷി വർഗ്ഗീസ്, വൽസല സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി സജീഷ്, വി.ഇ.ഒ അനില കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹരിത കർമ സേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.