Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈത്തിരിയിൽ കാട്ടാന...

വൈത്തിരിയിൽ കാട്ടാന വീട് ആക്രമിച്ചു; വയോധികന് പരിക്ക്

text_fields
bookmark_border
wild elephant 8656
cancel
Listen to this Article

വൈ​ത്തി​രി: വൈ​ത്തി​രി തൈ​ല​ക്കു​ന്നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. കാ​ട്ടാ​ന വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തൈ​ല​ക്കു​ന്നു പു​ത്ത​ൻ​പു​ര പ​ടി​ഞ്ഞാ​റേ പു​ത്ത​ൻ​പു​ര കു​ഞ്ഞി​രാ​മ​നാ​ണ്(84) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. തൈ​ലാ​ക്കു​ന്നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്താ​ണ് അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​നെ കു​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി​യ കൊ​മ്പ​ൻ വീ​ട്ടി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ത​ക​ർ​ത്തു.

കാ​ട്ടാ​ന വീ​ട്ടി​ൽ ക​യ​റി​യ​തോ​ടെ വീ​ട്ടു​കാ​ർ ചി​ത​റി ഓ​ടി​യെ​ങ്കി​ലും നി​ല​ത്തു​വീ​ണ കു​ഞ്ഞി​രാ​മ​നെ ആ​ന കു​ത്തു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ കു​ഞ്ഞി​രാ​മ​നെ മാ​ന​ന്ത​വാ​ടി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കാ​ട്ടാ​ന വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മെ​ങ്കി​ലും വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യു​ള്ള ആ​ക്ര​മ​ണം അ​പൂ​ർ​വ​മാ​ണ്. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കിടക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​നു​ള്ളി​ൽ പോ​ലും സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacksvythiri
News Summary - wild elephant attack in vythiri
Next Story