മയക്കുമരുന്നുമായി യുവാക്കൾ റിസോർട്ടിൽ പിടിയിൽ
text_fieldsവൈത്തിരി: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിലായി. പനമരം കൈതക്കലിലെ ബി. റെജിനാസ് (25), തോണിമൂല ടി.വി. സുഹാദ് (25) എന്നിവരാണ് വൈത്തിരി െപാലീസിെൻറ പിടിയിലായത്. വൈത്തിരി സ്റ്റേഷൻ ഓഫിസർ ഒ. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എസ്.ഐ രാംകുമാർ, എ.എസ്.ഐ നെൽസൺ, സി.പി.ഒമാരായ ഹബീബ്, താഹിർ, ഷാജഹാൻ എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിലേക്ക് ഇതര ജില്ലകളിൽനിന്നടക്കം കഞ്ചാവിന് പുറമെ മാരക മയക്കുമരുന്നുകൾ സുലഭമായി എത്തുന്നതായാണ് സൂചന. മുറിയെടുക്കുന്നവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ജാഗ്രത പാലിക്കണമെന്ന് റിസോർട്ട് നടത്തിപ്പുകാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.