ഒസ്യത്ത്, അവകാശ ഒഴിമുറി, മുക്ത്യാർ ആധാരം:രജിസ്ട്രേഷന് അനുമതി വേണ്ടെന്ന്
text_fieldsഗൂഡല്ലൂർ: തമിഴ്നാട് വനസംരക്ഷണ നിയമപ്രകാരം സ്വകാര്യ വനങ്ങളായി പ്രഖ്യാപിച്ച പട്ടയഭൂമികളിൽ ഒസ്യത്ത് (വിൽ ഡീഡ്), കുടുംബാംഗങ്ങൾ തമ്മിലുള്ള അവകാശ ഒഴിമുറി ആധാരം (റിലീസ് ഡീഡ്), മുക്ത്യാർ ആധാരം (പവർ ഓഫ് അറ്റോണി) എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് ജില്ല കമ്മിറ്റിയുടെ മുൻകൂർ അനുവാദം ആവശ്യമില്ലെന്ന് നീലഗിരി ജില്ല കലക്ടർ എം. അരുണ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
മേൽപറഞ്ഞ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഗൂഡല്ലൂർ സബ് രജിസ്റ്റർ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആധാരം എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഷണ്മുഖൻ അയനിപുര അടക്കമുള്ള കർഷകർ നൽകിയ പരാതിയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.