വയനാട് വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ
text_fieldsവൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച തുറക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡി.ടി.പി.സിയും, ജലസേചന, വൈദ്യുതി വകുപ്പുകളും അവരുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇന്നുമുതൽ തുറക്കുന്നത്. കേന്ദ്രങ്ങൾ അടഞ്ഞതോടെ ജില്ലയിലേക്കെത്തിയിരുന്ന നൂറുകണക്കിന് സഞ്ചാരികൾ നിരാശരായി തിരിച്ചുപോകുന്ന കാഴ്ച എല്ലായിടത്തുമുണ്ടായിരുന്നു.
ഡി.ടി.പി.സിക്ക് കീഴിലാണ് കൂടുതൽ കേന്ദ്രങ്ങളുള്ളത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകം നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇപ്പോൾ തുറക്കുന്നില്ല. ഡി.ടി.പി.സിക്ക് കീഴിൽ ബോട്ടിങ് സംവിധാനം കർളാട് മാത്രമായിരിക്കും ഉണ്ടാകുക. അമ്പലവയൽ ഹെറിറ്റേജ് മ്യുസിയവും തൽക്കാലത്തേക്ക് തുറക്കുന്നില്ല. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള ബാണാസുരസാഗർ ഡാമും ജലസേചന വകുപ്പിെൻറ കീഴിലുള്ള കാരാപ്പുഴ ഡാമും തുറക്കും. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നേരത്തേതന്നെ അനുമതിയായിരുന്നു.
കർളാട് തടാകം, എടക്കൽ ഗുഹ, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരിമല, ടൗൺസ്ക്വയർ ബത്തേരി, മാവിലാംതോട് പഴശ്ശി പാർക്ക് എന്നിവയാണ് തുറക്കുന്നത്. ജില്ലയിലെ ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമാവുന്നത്.
കോവിഡ് വ്യാപനത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതോടെ ജില്ലയിലെ ആയിരക്കണക്കിനാളുകൾ വരുമാനം നിലച്ച് അർധപട്ടിണിയിലായിരുന്നു. ജില്ലയിലെ റിസോർട്ട്, ഹോംസ്റ്റേ മേഖലകളെയും വാണിജ്യമേഖലകളെയും അതോടൊപ്പം ടൂറിസത്തെയും ആശ്രയിച്ചു ജീവിക്കുന്നവർ ഒരുപോലെ ദുരിതത്തിലായി.
മാസങ്ങളായി അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങുമ്പോഴും നിരവധി കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരും കോവിഡ് ചികിത്സ കഴിഞ്ഞു ഒരു മാസമായവരും നിശ്ചിത കാലയളവിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റിവ് ആയവരും ഒക്കെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അർഹർ. വാക്സിനെടുക്കാൻ കഴിയാത്ത പതിനെട്ടു വയസ്സുവരെയുള്ളവരും മറ്റും എങ്ങനെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തും എന്നതിനെ കുറിച്ച് വ്യക്തമായ തീരുമാനങ്ങളായിട്ടില്ല. വിനോദ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തത് പ്രയാസമുണ്ടാക്കും.
പ്രവേശന നിബന്ധനകൾ
കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ളവയാണ് ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക. താെഴപറയുന്ന നിബന്ധനകളിൽ ഏതെങ്കിലും ഒന്നു പാലിക്കാൻ കഴിയുന്നവർക്കാണ് പ്രവേശനാനുമതി ഉണ്ടാവുകയുള്ളൂവെന്ന്് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.
1. കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്സിന് ആദ്യ ഡോസ് എടുത്തവർ
2. 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്.ടി. പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവർ
3. ഒരു മാസം മുെമ്പങ്കിലും കോവിഡ് പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.