റിപ്പബ്ലിക് ദിനം ആഘോഷിച്ച് വയനാട്
text_fieldsഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം -മന്ത്രി
കൽപറ്റ: രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും ഇതിന് നാം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 75ാമത് ജില്ലതല റിപ്പബ്ലിക്ദിന പരേഡിന് കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി നാം കൊണ്ടുനടക്കുന്ന മതേതര സംസ്കാരം ഇടിവ് സംഭവിക്കാതെ കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
പരേഡില്‍ മന്ത്രി എ.കെ. ശശീന്ദ്രൻ, ജില്ല കലക്ടര്‍ ഡോ. രേണു രാജ്, ജില്ല പൊലീസ് മേധാവി ടി. നാരായണൻ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. ടി. സിദ്ദീഖ് എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എ.ഡി.എം എൻ.ഐ. ഷാജു, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സ്വാതന്ത്ര്യസമര സേനാനികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരേഡിൽ സേന വിഭാഗത്തിൽ ഡി.എച്ച്.ക്യു ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം സ്ഥാനവും പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സിയിൽ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് എസ് ഒന്നാം സ്ഥാനവും തരിയോട് നിർമല എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. പരേഡിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
പരേഡിൽ തോക്കേന്തി വനപാലകർ
കൽപറ്റ: ജില്ല ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച വനംവകുപ്പ് ആംഡ് പ്ലാറ്റൂണിന് മന്ത്രിയുടെ പ്രത്യേക അഭിനന്ദനങ്ങൾ. ഏറെ പുതുമകളോടെ വനംവകുപ്പ് ടീം തോക്കുമായാണ് പരേഡിൽ പങ്കെടുത്തത്. വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളടക്കമുള്ള നിരവധി ജോലിത്തിരക്കുകൾക്കിടയിലും ജില്ലയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്യുന്ന വനം ഉദ്യോഗസ്ഥരിൽനിന്ന് മികച്ച ഒരു ടീമിനെയാണ് വനംവകുപ്പ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ 20 വർഷത്തോളം പ്ലാറ്റൂൺ കമാൻഡറായിരുന്ന റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഹാഷിഫിന്റെ നേതൃത്വത്തിലാണ് ഇത്തവണ ടീമിനെ ഒരുക്കിയത്. ഡെപ്യൂട്ടി റേഞ്ചർ കെ.പി. അബ്ദുൽ ഗഫൂർ ടീമിനെ നയിച്ചു.
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. എൻ.എം. ഐശ്വര്യ ഭരണഘടനയുടെ ആമുഖം വായിച്ചു.
പിണങ്ങോട്: പീസ് വില്ലേജ് ഓൾഡ് ഏജ് ഹോമിൽ ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി കെ. മുസ്തഫ മാസ്റ്റർ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. പീസ് വില്ലേജ് കുടുംബാംഗങ്ങളായ ഗാന്ധിയനും മദ്യനിരോധന സമിതി പ്രവർത്തകനുമായിരുന്ന കെ.സി. ഹംസ, സോമൻ, സുൽഫത്ത്, പി.ആർ.ഒ കെസിയ മരിയ, സൂപ്പർവൈസർ അബ്ദുല്ല പച്ചൂരാൻ എന്നിവർ സംസാരിച്ചു.
കൽപറ്റ: കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന പരേഡിൽ വയനാട് ക്യാപ്റ്റൻ എച്ച്. വിജയന്റെ നേതൃത്വത്തിൽ ജില്ലയിലെ വിമുക്തഭടന്മാരുടെ പ്ലാറ്റൂൺ പങ്കെടുത്തു. ജില്ല ഭരണകൂടം പ്രത്യേക പുരസ്കാരം നൽകി വിമുക്ത ഭടന്മാരെ ആദരിച്ചു.
കല്പറ്റ: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പതാക ഉയർത്തി. പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, പി. ശോഭനാകുമാരി, ജി. വിജയമ്മ, പോൾസൺ കൂവക്കൽ, ബി. സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, സജീവന് മടക്കിമല, ഗൗതം ഗോകുല്‍ദാസ്, ഗിരീഷ് കല്പറ്റ, സി.പി. പുഷ്പലത, ഫൈസല്‍, ഹർഷൽ കോന്നാടൻ, അരുണ്‍ രവീന്ദ്രന് എന്നിവർ സംസാരിച്ചു.
മാനന്തവാടി: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നാലടി വലുപ്പമുള്ള ഭരണഘടനയുടെ മാതൃക പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രേറിയൻ അരുൺ വടക്കേവീടിന്റെ നേതൃത്വത്തിലാണ് ആമുഖവും കർത്തവ്യങ്ങളും അവകാശങ്ങളും ഉൾപ്പെടുത്തിയുള്ള ഭരണഘടന നിർമിച്ചത്. പ്രിൻസിപ്പൽ വി.ആർ. ആശ, ഹെഡ്മാസ്റ്റർ എൻ. സതീശൻ, സീനിയർ സൂപ്രണ്ട് ടി.പി. ശ്രീകല എന്നിവർ സംസാരിച്ചു. 100 പുസ്തകങ്ങൾ വായിച്ചുതീർത്ത അനിരുദ്ധിനും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കും സമ്മാനം നൽകി.
ഗൂഡല്ലൂർ: നീലഗിരി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഊട്ടി ഗവ. കോളജ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ജില്ല കലക്ടർ എം. അരുണ ദേശീയ പതാക ഉയർത്തി. പൊലീസ് അര്‍ധസൈനിക വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
15 ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടേതടക്കം 24,18,498 രൂപയുടെ ക്ഷേമപദ്ധതികളും വിതരണം ചെയ്തു. വിശിഷ്ട സേവനം നടത്തിയ 18 പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പ്രശംസാപത്രവും വിതരണം ചെയ്തു. ജില്ല പൊലീസ് മേധാവി ഡോ. സുന്ദരവടിവേൽ, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി, സ്പെഷൽ ഗ്രാമ വികസന പദ്ധതി ഡയറക്ടർ കവു സിക്ക് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.