വയനാട് സമ്പൂർണ വാക്സിനേറ്റഡ് ജില്ല; മെഗാ വാക്സിനേഷൻ പൂർണം
text_fieldsകൽപറ്റ: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. ഇതോടെ സമ്പൂർണ വാക്സിനേറ്റഡ് ജില്ല എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ജില്ലക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരെങ്കിലും ഇതിൽ 6,11,430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർ. മൂന്നു മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവർ, വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവർ, സമ്പർക്കപട്ടികയിലുള്ളവർ,നിയന്ത്രണമേഖലകളിലും ക്ലസ് റ്ററുകളിലുമുള്ളവർ എന്നിവർക്കായിരുന്നു ഡ്രൈവിൽ വാക്സിൻ സ്വീകരിക്കാൻ അർഹതയില്ലാത്തത്. ഇവർക്ക് പിന്നീട് ആശുപത്രി, പി.എച്ച്.സി എന്നിവിടങ്ങളിൽ നിന്നായി വാക്സിൻ ലഭിക്കുന്നതാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, മൂന്ന് നഴ്സുമാര്‍, ഒരു േഡറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ്, ആര്.ആര്.ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തി.
കല്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കൻഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളജ് എന്നിവിടങ്ങളിലായി സ്പെഷല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാർഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിനായിരുന്നു സ്പെഷല്‍ ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.