വയനാട് ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു
text_fieldsകൽപറ്റ: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കലക്ടറായി എ. ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കലക്ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമീഷണര്‍ ജി.പ്രിയങ്ക, സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവന്‍റെ തുടിപ്പുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
2014 ബാച്ച് ഐ.എ.എസ് ഉദ്യാഗസ്ഥയായ ഗീത സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിരിക്കെയാണ് വയനാട് ജില്ലാ കലക്ടറായി നിയമിതയായത്. ചുമതലയേറ്റ ശേഷം ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.