വയനാട് ജില്ല ബി കാറ്റഗറിയിൽ: പുതുക്കിയ നിയന്ത്രണങ്ങൾ ഇവയാണ്
text_fieldsകൽപറ്റ: വയനാട് ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.
- രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ ഒരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിൽ അനുവദിക്കില്ല .
- മതപരമായ ചടങ്ങുകളിൽ പൊതുജനങ്ങൾ ഓൺലൈനായി മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ.
- വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾക്കു മാത്രമെ പ്രവേശനം അനുവദിക്കൂ.
- 23, 30 തീയതികളിൽ അവശ്യ സർവിസുകൾ മാത്രമാണ് അനുമതി. ഈ ദിവസങ്ങളിൽ ഹോട്ടലുകൾ, റസ്റ്റാറൻറ്, ബേക്കറികൾ എന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ മാത്രമെ അനുവദിക്കുക. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ ആയിരിക്കും.
- മാളുകളിലെ എല്ലാ ഷോപ്പുകളിലും സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ഉപയോഗിച്ച് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
- കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിയും സെക്ടറൽ മജിസ്ട്രേറ്റുമാരും ഉറപ്പുവരുത്തണം.
- കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ പകർച്ചവ്യാധി നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കും.
ടി.പി.ആർ 40 കടന്ന; കുതികുതിച്ച് കോവിഡ്
കൽപറ്റ: കോവിഡ് വ്യാപനത്തെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടയിലും ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. രോഗ വ്യാപനത്തിൽ ആശങ്കയേറ്റി ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 40 കടന്നു. വെള്ളിയാഴ്ച ജില്ലയില്‍ 850 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 41.67 ആണ്.
89 പേരാണ് രോഗമുക്തി നേടിയത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 831 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആക്ടിവ് കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം ആറായി ഉയർന്നു. പൂക്കോട് വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി, പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയം, പുൽപള്ളി പൊലീസ് സ്റ്റേഷന്, പുൽപള്ളി പഴശ്ശിരാജ കോളജ്, വൈത്തിരി താലൂക്ക് ഓഫിസ്, മുള്ളന്‍കൊല്ലി പാതിരി ഊരാളി കോളനി എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,41,055 ആയി. 1,35,745 പേര് രോഗമുക്തരായി. നിലവില്‍ 3701 പേരാണ് ചികിത്സയിലുള്ളത്.
ഇവരില്‍ 3542 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2766 പേര് ഉള്‍പ്പെടെ ആകെ 17,908 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 1692 സാമ്പ്ളുകളാണ് വെള്ളിയാഴ്ച പരിശോധനക്കയച്ചത്.
വേണം, കോളനികളിൽ കൂടുതൽ കരുതൽ
കൽപറ്റ: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്ക വർധിപ്പിച്ച് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നു. മുള്ളന്‍കൊല്ലി പാതിരി ഊരാളി കോളനിയിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടത് അധികൃതരെ കുഴക്കുന്നു. പട്ടിക വർഗ കോളനികളിൽ കൂടുതൽ നിരീക്ഷണവും പ്രതിരോധവും ആവശ്യമാണെന്ന് സൂചിപ്പിക്കുന്നതാണ് പാതിരി കോളനിയിലെ ക്ലസ്റ്ററെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മുമ്പുണ്ടായിരുന്ന ഘട്ടങ്ങളേക്കാൾ ഇക്കുറി കോവിഡ് വ്യാപനത്തിന് ആക്കം കൂടുതലാണെന്ന വിലയിരുത്തലിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ പട്ടിക വർഗ ഊരുകളിൽ രോഗവ്യാപനം ഇല്ലാതെ കാക്കാൻ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.