മുത്തങ്ങയിലും തോൽപെട്ടിയിലും സഞ്ചാരികൾക്ക് ഇന്നു മുതൽ പ്രവേശനം
text_fieldsകൽപറ്റ: കോവിഡിനെ തുടർന്ന് പൂട്ടിയ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ബുധനാഴ്ച മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും. ആറു മാസത്തിലധികമായി നിലച്ചുപോയ ഇക്കോ ടൂറിസം പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. ടിക്കറ്റ് നിരക്കിലും പ്രവേശന സമയത്തിലും മാറ്റമുണ്ടാകില്ല. രാവിലെ ഏഴു മുതൽ 10 വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ അഞ്ചുവെരയും.
ഒരു ദിവസം പരമാവധി 60 വാഹനങ്ങൾ മാത്രമാണ് അനുവദിക്കുക. വനത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി വരുന്ന സഞ്ചാരികൾ മാസ്ക് നിർബന്ധമായും ധരിക്കണം. താമസ സൗകര്യം നൽകുന്നതല്ല. പനി, ചുമ തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള രോഗമോ രോഗലക്ഷണങ്ങളോ ഉള്ള വ്യക്തികളെ സാങ്ച്വറിയിൽ പ്രവേശിപ്പിക്കില്ല. കൂടാതെ, 10 വയസ്സിൽ താഴെയും 65ന് മുകളിലും പ്രായമുള്ളവരെ അനുവദിക്കില്ല. ടിക്കറ്റ് കൗണ്ടറിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് എടുക്കുന്നതിനുമുമ്പ് സഞ്ചാരികളെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. സഞ്ചാരികൾ പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ടിക്കറ്റ് കൗണ്ടറിൽ സാനിറ്റൈസർ, സോപ്പ്, ഹാൻഡ് വാഷ്, വെള്ളം എന്നിവയുണ്ടാകും. സന്ദർശകർ ജീപ്പിലുള്ള ഗൈഡിെൻറ നിർദേശങ്ങൾ അനുസരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. ഇക്കോ ടൂറിസം കേന്ദ്രത്തിനുമുന്നിലോ സമീപത്തോ സഞ്ചാരികൾ കൂട്ടംചേർന്ന് നിൽക്കാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.