വയനാട് പാക്കേജ്: കുരുമുളക്, കാപ്പി കൃഷി വ്യാപിപ്പിക്കുന്നു
text_fieldsമാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിെൻറ ഭാഗമായി ജില്ലയിൽ കുരുമുളക്, കാപ്പികൃഷി വ്യാപിപ്പിക്കുന്നു. പാക്കേജിെൻറ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷം ജില്ലയിലെ കാര്‍ഷിക മേഖലയിലെ പുനരുദ്ധാരണം എന്ന പദ്ധതിക്കായി 13.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ പദ്ധതിയില്‍ സംയോജിത കുരുമുളക് കൃഷി, കാപ്പി കൃഷി എന്നിവക്കായി അഞ്ചു കോടി വീതം നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ഇഞ്ചി, മഞ്ഞള്‍, ജാതി എന്നി കൃഷികളുടെ വ്യാപനത്തിനായി 1.25 കോടി രൂപയും വെള്ളപ്പൊക്ക നിവാരണപദ്ധതികള്ക്കായി 2.1 കോടിയുടെ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. കൃഷി വകുപ്പിെൻറ വാർഷിക പ്ലാന്‍ പ്രകാരമാണ് കൃഷി വ്യാപന പദ്ധതികള്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ വയനാട് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി സമര്‍പ്പിച്ച പ്രോജക്ടുകളും നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
കോവിഡിെൻറ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ മറ്റ് തൊഴിലുകള്‍ നഷ്ടപ്പെട്ടവര്‍ കൃഷി മേഖലയിലേക്കും, ക്ഷീരകൃഷി മേഖലയിലേക്കും ചുവടുവെച്ചത് ജില്ലയിലെ കാര്‍ഷികമേഖലയിലെ വലിയ മാറ്റങ്ങള്‍ക്കു കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.