ചുരം ഓവുചാൽ ഗർത്തം ഉടൻ അടക്കും
text_fieldsവൈത്തിരി: വയനാട് ചുരം റോഡിൽ അപകടകരമായ ഓവുചാലുകൾ അടച്ച് സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ചുരത്തിലെ ഓവുചാലുകളിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ചാടി അപകടമുണ്ടാകുന്നത് സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. ആറാം വളവിന് സമീപം സ്ഥാപിച്ചപോലെ കോൺക്രീറ്റ് പാളികൾ നിർമിച്ച് സംരക്ഷണ ഭിത്തി നിർമിക്കും. ചുരത്തിൽ പലയിടത്തും ഓവുചാലുകൾ വൻ ഗർത്തങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. വീതികുറഞ്ഞ സ്ഥലങ്ങളിൽ സൈഡ് കൊടുക്കുന്നതിനിടെ വാഹനങ്ങൾ ഓവുചാലിൽ വീഴുകയാണ്. വെള്ളിയാഴ്ച പുലർച്ചെ സ്കാനിയ ബസ് എട്ടാംവളവിനു സമീപം ഓവുചാലിൽ ചാടിയതിനെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.