വാരാന്ത്യ കര്‍ഫ്യു: കർണാടകയാത്ര പരമാവധി ഒഴിവാക്കണം
text_fieldsകൽപറ്റ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കർണാടകയിൽ കര്‍ശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ അവിടേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വയനാട് ജില്ല കലക്ടർ എ. ഗീത അറിയിച്ചു.
കർണാടകയിൽ രാത്രികാല കര്‍ഫ്യു കൂടാതെ പത്തിന് പുലർച്ചെ അഞ്ചുവരെ വാരാന്ത്യ കർഫ്യു ഉണ്ടാവും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മൈസൂരു, ചാമരാജ് നഗര്‍, കുടക് ജില്ലകളിലെ സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകളിലൂടെയുള്ള പ്രവേശനം നിയന്ത്രിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് കര്‍ണാടകത്തിലേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ കലക്ടർ നിർദേശിച്ചത്.
പൊതുചടങ്ങുകള്‍ക്ക് കലക്ടറുടെ അനുമതി വേണം
കൽപറ്റ: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍, രാഷ്ട്രീയ സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ നടത്താന്‍ ജില്ല കലക്ടറുടെ അനുമതി വാങ്ങണം. വിവാഹം, ഗൃഹപ്രവേശനം,
മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫിസറെ രേഖാമൂലം അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ചും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.