Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 2:40 AM GMT Updated On
date_range 6 Sep 2020 2:40 AM GMTകാട്ടുപന്നി വേട്ട; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
പുൽപള്ളി: വനത്തിനുള്ളിൽ വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ വേട്ടയാടി കൊന്ന സംഭവത്തിൽ മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഇരുളം തൂത്തിലേരി മണി (40), ബിനു (29), മടക്കി കണ്ണൻ എന്ന ബാലകൃഷ്ണൻ (53) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം.
തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ഇവരെ ബത്തേരി കോടതി റിമാൻഡ് ചെയ്‌തു.ചെതലയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദ്, ഇരുളം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. അനീഷ്, ഗാർഡുമാരായ ജിതിൻ ചന്ദ്രൻ, ജോസ് ആൻറണി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story