ചിത്രമെടുക്കാൻ കാറിൽ നിന്നിറങ്ങി; യുവാവിനെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴക്ക് - വിഡിയോ
text_fieldsസുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ട് റോഡിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ദേശീയ പാതയിൽ മുത്തങ്ങക്കടുത്ത് ബന്ദിപ്പൂർ വനമേഖലയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം നടന്നത്. എന്നാൽ, ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്.
ആന ആക്രമിച്ചത് യാത്രക്കാരുടെ പ്രകോപനം മൂലമാണെന്നും ഇവരിൽനിന്നു പിഴ ഈടാക്കിയതായും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവാ സങ്കേതത്തിൽ വാഹനം നിർത്തുന്നതിനോ ചിത്രങ്ങൾ പകർത്തുന്നതിനോ അനുമതിയില്ല.
റോഡരികിൽ കാർ നിർത്തി, പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളിൽ ഒരാളെ ആന ഓടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ഓടി കാറിൽ കയറിയതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.