പകലും കാട്ടാനകൾ; ഭീതിയിൽ തൊഴിലാളികൾ
text_fieldsപന്തല്ലൂർ: പകൽ കാട്ടാനകളുടെ വരവ് തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നു. തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷന്റെ(ടാൻടീ) വിവിധ ഡിവിഷനുകൾ വനാതിർത്തി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ആനകളുടെ വരവ് പതിവാണ്. പാടിയിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും ഭീതിയിലാണ്.
ശനിയാഴ്ച കുളപ്പള്ളി ഡിവിഷനിൽ തൊഴിലാളികൾ തേയില നുള്ളുന്ന ഭാഗത്ത് കുട്ടിയോടൊപ്പം ഇറങ്ങിയ ഭീതിപരത്തി. ആനയും കുട്ടിയും വരുന്നതു കണ്ട് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. പിന്നീട് തൊഴിലാളികൾ കൂട്ടമായി ഒച്ചവച്ചതോടെയാണ് ആനകൾ കാട്ടിലേക്ക് കയറിയത്.പകൽ ആനകളുടെ തീറ്റതേടിയുള്ള വരവ് തോട്ടം തൊഴിലാളികളെയും പാടിയിൽ താമസിക്കുന്നവരെയും ഭീതിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.