കാട്ടാനക്ക് ചികിത്സ നൽകാൻ ഗൂഡല്ലൂരിൽ ആനക്കൊട്ടിൽ ഒരുങ്ങുന്നു
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ജനവാസകേന്ദ്രങ്ങളിൽ മുറിവുമായി ചുറ്റിത്തിരിയുന്ന കാട്ടാനയെ പിടികൂടി ആന ക്യാമ്പിലെത്തിച്ച് ചികിത്സ നൽകാൻ തീരുമാനിച്ചു.
ഇതിെൻറ ഭാഗമായി അഭയാരണ്യം ആനക്യാമ്പിൽ ആനക്കൊട്ടിൽ പണികൾ നടന്നുവരുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ അള്ളൂർ, തോട്ടമൂല, മേലെ ഗൂഡല്ലൂർ, സിൽവർ ക്ലൗഡ് ഉൾപ്പെടെയുള്ള ഭാഗത്തെത്തിയ ആന ജനങ്ങൾക്ക് ഭീഷണിയായത്.
ആനയെ പിടികൂടണമെന്ന ആവശ്യം പരിഗണിക്കാതെ പഴങ്ങളിലും മറ്റും മരുന്നുകൾ വെച്ച് നിരീക്ഷണം നടത്തിവരുകയാണ്.
ആനയുടെ പിൻഭാഗത്തെ മുറിവ് കൂടുതലാവുകയും ആന വളരെ പ്രയാസപ്പെടുന്നത് കണ്ട സാഹചര്യത്തിലാണ് പ്രദേശവാസികൾ അടക്കമുള്ളവർ ആനയെ പിടികൂടി ചികിത്സ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് വനംവകുപ്പ് നടപടികൾ ആരംഭിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടി അഭയാരണ്യം ക്യാമ്പിൽ എത്തിച്ച് പൂർണതോതിലുള്ള ചികിത്സ നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.