Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 3:01 AM GMT Updated On
date_range 24 Sep 2020 3:01 AM GMTകാട്ടാനകൾ റേഷൻ കട തകർത്ത് ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: നാടുകാണിക്കു സമീപം ആമകുളത്ത് കാട്ടാനക്കൂട്ടം റേഷൻകട തകർത്ത് ഭക്ഷ്യവസ്തുക്കൾതിന്നു നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എത്തിയ കാട്ടാനകളാണ് നാശംവിതച്ചത്. അരി, പരിപ്പ് ഉൾപ്പെടെയുള്ളവ പുറത്തേക്ക് വലിച്ചിട്ട് നശിപ്പിക്കുകയായിരുന്നു.
ഹട്ടി ഭാഗത്ത് രണ്ടുവീടുകൾ ഭാഗികമായി നശിപ്പിച്ചു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നാണ് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ജനങ്ങളുടെ ആവശ്യം. കാട്ടാനകൾ വീടുകൾക്കുനേരെ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story