കാട്ടിക്കുളം ഒന്നാംമൈലിൽ വന്യമൃഗശല്യം രൂക്ഷം
text_fieldsമാനന്തവാടി: കാട്ടിക്കുളം ഒന്നാം മൈൽ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാകുന്നു. ആനയും കടുവയും കാട്ടുപോത്തും മാനും കുരങ്ങുമെല്ലാം ദിവസവും പ്രദേശത്ത് താണ്ഡവമാടുകയാണ്. കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചേലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയുടെ മതിൽ ആന തകർത്തു. സെമിത്തേരിയിലേക്ക് കയറുന്ന പ്രവേശന കവാടത്തിെൻറ ഒരു വശമാണ് തിങ്കളാഴ്ച രാത്രി 10ഓടെ ആന തകർത്തത്.
വനപാലകർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നഷ്ടപരിഹാരം അനുവദിക്കണം എന്നാവശ്യപ്പെട്ട് പള്ളി അധികൃതർ നിവേദനം നൽകി.കഴിഞ്ഞ ആഴ്ച ഒന്നാം മൈൽ ആലുംമുട്ടിൽ ജോൺസെൻറ മൂന്ന് ഏക്കറിലെ ഞാറ്റടിയും കുടുംബശ്രീയുടെ പവർടില്ലറും കാട്ടാന തകർത്തിരുന്നു. തിരുനെല്ലിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനകം പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിലാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.