കാട്ടാന ഭീഷണി: സ്കൂളുകൾക്ക് അവധി
text_fieldsമാനന്തവാടി: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 13 ) ജില്ല കലക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു.
ബേലൂർ മഖ്ന എന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം വിജയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കയാണ്. ദൗത്യം നാളെ രാവിലെ തുടരും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാട്ടാനയെ നിരീക്ഷിക്കുന്നതിനായും രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്നതിന് തടയുന്നതിനും ആയി 13 ടീമുകളിലായ് 65 പേരെ രാത്രികാല പരിശോധനകൾക്കായി നിയോഗിച്ചിരിക്കയാണ്.
ബാവലി, ആനക്കുഴി, കൂപ്പ് റോഡ് കോളനി,മണ്ണുണ്ടി, പാൽവെളിച്ചം, ഇരുമ്പുപാലം ഭാഗങ്ങളിലായി രാത്രികാല പരിശോധന സംഘം കാമ്പ് ചെയ്യും. ഇതിനുപുറമെ പോലീസ് പട്രോളിങ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾഇതോടൊപ്പം നൽകുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ: 7907704985.-8547602504- 9447297891.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.