മുതുമല കടുവാസങ്കേതത്തിൽ വന്യമൃഗ കണക്കെടുപ്പ് തുടങ്ങി
text_fieldsഗൂഡല്ലൂർ: മുതുമല കടുവാസങ്കേതത്തിലെ തെപ്പക്കാട്, കാർകൂടി നെലക്കോട്ട, ബിദർക്കാട് ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഡിവിഷൻ വനമേഖലയിൽ സസ്യ, മാംസ ഭക്ഷ്യജീവികളായ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. റേഞ്ചർമാർ, ഗാർഡ്, ഫോറസ്റ്റർമാർ മറ്റു ആൻറി പോച്ചിങ് ഗാർഡുമാരും സന്നദ്ധ സംഘടനാ പ്രതിനിധികളുടെ സംഘങ്ങൾ രൂപവത്കരിച്ചാണ് മേഖലയിലെ വിവിധ ഭാഗങ്ങളിലേക്ക് കണക്കെടുപ്പിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
കണക്കെടുപ്പിന് മുന്നോടിയായി തെപ്പക്കാട് പരിശീലനകേന്ദ്രത്തിൽ ഇവർക്ക് കണക്കെടുപ്പ് സംബന്ധിച്ച് പരിശീലനവും മാർഗനിർദേശങ്ങളും നൽകിയിരുന്നു. ഒരാഴ്ചത്തെ കണക്കെടുപ്പിൽ കടുവ, പുള്ളിപ്പുലി, കരടി, ആന, കാട്ടുപോത്ത്, മാനുകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ, മറ്റു ജീവികളുടെയും സഞ്ചാരവും കാൽപാടുകളും കാഷ്ഠങ്ങളും പരിശോധിച്ചാണ് എണ്ണം രേഖപ്പെടുത്തുന്നത്.
ആറുമാസത്തിലൊരിക്കലാണ് കണക്കെടുപ്പ്. ഈ സെൻസസിന്ശേഷം കടുവകളുടെ എണ്ണം കണ്ടെത്താൻ പ്രത്യേക സെൻസസും ആരംഭിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.