സ്ത്രീസുരക്ഷ: വനിത പൊലീസിെൻറ ബൈക്ക് പട്രോളിങ്ങിന് വയനാട് ജില്ലയിൽ തുടക്കം
text_fieldsകൽപറ്റ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി സംസ്ഥാനത്ത് ആരംഭിച്ച പിങ്ക് സുരക്ഷാപദ്ധതിയുടെ ഭാഗമായുള്ള വനിത പൊലീസിെൻറ ബൈക്ക് പട്രോളിങ്ങിന് ജില്ലയിലും തുടക്കം. പദ്ധതി ഫ്ലാഗ് ഓഫ് കൽപറ്റയിൽ ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ നിർവഹിച്ചു.
ആദ്യഘട്ടത്തിൽ രണ്ടു ബൈക്കുകളിലായി നാല് വനിത പൊലീസുകാരുടെ സേവനമാണ് ലഭ്യമാകുക. വിവിധ സ്റ്റേഷനുകളിൽനിന്ന് വനിത പൊലീസുകാരെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകിയിരുന്നു.
ഇവരിൽനിന്ന് തിരഞ്ഞെടുത്തവരെയാണ് പട്രോളിങ്ങിനായി നിയോഗിക്കുന്നത്. ഉൾഗ്രാമങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ മേഖലകളിലും പിങ്ക് പട്രോളിങ്ങിലെ പൊലീസിെൻറ സേവനം ലഭ്യമാകും. പദ്ധതി ചുമതല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മനോജ്കുമാറിനാണ്. സൈബർ അതിക്രമങ്ങൾ അടക്കം എല്ലാ പരാതികളും നേരിട്ട് പറയാൻ അവസരമുണ്ടാക്കാനും വനിത പൊലീസിെൻറ പരിശോധന ഉപകാരമാകും.
കൽപറ്റ ഡിവൈ.എസ്.പി സുനിൽ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ്കുമാർ, കൽപറ്റ സി.ഐ പ്രമോദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.