കൽപറ്റയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
text_fieldsകല്‍പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കൽപറ്റയിൽ നടത്തിയ ജില്ല പൊലീസ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാർജില്‍ 10 പ്രവർത്തകർക്ക് പരിേക്കറ്റു. പരിപാടിഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ എം.എല്‍.എയും കെ.പി.സി.സി നിർവാഹക സമിതിയംഗവുമായ എന്‍.ഡി. അപ്പച്ചനും പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഷംസാദ് മരക്കാര്‍, നേതാക്കളായ സിജു പൗലോസ് തോട്ടത്തില്‍, അഫ്‌സല്‍ ചീരാല്‍, നിഖില്‍ തോമസ്, ബൈജു പുത്തന്‍പുരയില്‍, സുമേഷ് കോളിയാടി, സച്ചിന്‍ സുനില്‍, ഡിേൻറാ ജോസ്, യൂനുസ് അലി എന്നിവര്‍ക്കും പരിക്കുണ്ട്. മാര്‍ച്ച് കാമറയില്‍ പകർത്തിയ ഫോട്ടോഗ്രാഫർ ഹരിദാസ് ഫോട്ടോവേള്‍ഡിനും സംഘര്‍ഷത്തില്‍ കൈക്കും കാലിനും പരിക്കുപറ്റി. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
മുതിര്‍ന്ന നേതാവ് എന്‍.ഡി. അപ്പച്ചനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മർദിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. പ്രതിഷേധവുമായ ജില്ല കോണ്‍ഗ്രസ് പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പി. ഓഫിസ് റോഡില്‍ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
കെ.പി.സി.സി അംഗം പി.പി. ആലി, കെ.ഇ. വിനയന്‍, ബിനുതോമസ്, പോള്‍സണ്‍ കൂവയ്ക്കല്‍, പി.കെ. അബ്ദുറഹ്മാന് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ സ്ഥലത്തെത്തി ഡി.സി.സി പ്രസിഡൻറ് അടക്കമുള്ളവരോട് ചര്‍ച്ച നടത്തി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
സമരം തുടരും –യൂത്ത് കോൺഗ്രസ്
പ്രതിഷേധങ്ങളെ എങ്ങനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ജില്ല പ്രസിഡൻറ് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.