വാട്സ്ആപ് ഗ്രൂപ്പിനെതിരെ ആക്ഷേപം;ബത്തേരിയിൽ ചെയർമാനെതിരെ യൂത്ത് ലീഗ് പ്രകടനം
text_fieldsസുൽത്താൻ ബത്തേരി: രാജീവ് ഗാന്ധി ബൈപാസ് ഉദ്ഘാടനപ്രസംഗത്തിൽ ഒരു വാട്സ്ആപ് ഗ്രൂപ്പിനെ നഗരസഭ ചെയർമാൻ ആക്ഷേപിച്ചെന്നാരോപിച്ച് സുൽത്താൻ ബത്തേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. വാട്സ്ആപ് ഗ്രൂപ്പിനെ കന്നുകാലി ഗ്രൂപ്പെന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം. ഗ്രൂപ്പിൽ ചെയർമാനും അംഗമാണ്. പ്രസംഗത്തെ സംബന്ധിച്ച് ചില അംഗങ്ങൾ ഗ്രൂപ്പിൽ ചോദ്യംചെയ്തപ്പോൾ ധിക്കാരപരമായ പെരുമാറ്റമാണ് ചെയർമാനിൽനിന്നുണ്ടായത്.
രാഷ്ട്രീയപരമായും അല്ലാതെയും എതിർക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് സി.പി.എമ്മിെൻറ തണലിൽ ചെയർമാൻ നടത്തുന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു. സി.കെ. മുസ്തഫ, അസീസ് വേങ്ങൂർ, നൗഷാദ് മംഗലശ്ശേരി, മുസ്തഫ കുരുടൻകണ്ടി, റിയാസ് കല്ലുവയൽ, സാലിം പഴേരി, താഹിർ കൈപഞ്ചേരി, ഇബ്രാഹിം തൈതൊടി, നിസാം കല്ലൂർ, ഇ.പി. ജലീൽ, മുനവ്വറലി സാദത്ത്, അമീൻ മുക്താർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
അതേസമയം, ബൈപാസ് ഉദ്ഘാടനത്തിൽ ലീഗ് പ്രവർത്തകർക്കുള്ള അസഹിഷ്ണുതയാണ് അവരുടെ ആരോപണങ്ങൾക്കു പിന്നിലെന്ന് നഗരസഭ ചെയർമാൻ ടി.എൽ. സാബു പ്രതികരിച്ചു. ലീഗുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ നഗരസഭയെ ആക്ഷേപിക്കുന്നത് പതിവാണ്. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.