ലോക്കൽ സെക്രട്ടറിയുടെ മരണം: പിന്നിൽ സി.പി.എംതന്നെയെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
text_fieldsകൊല്ലം: സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മരണത്തിനുപിന്നിൽ പാർട്ടിയാണെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. സി.പി.എം ഇടമുളയ്ക്കൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന കൊല്ലം ആയൂർ പെരിങ്ങള്ളൂർ കൃഷ്ണവേണിയിൽ എസ്. രവീന്ദ്രൻപിള്ള കൊല്ലപ്പെട്ടതിനു പിന്നിൽ സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തിനു പങ്കുണ്ടെന്നും പേടിച്ചാണ് ഇത്രയും നാൾ ഇത് ഉള്ളിലൊതുക്കിയതെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാര്യ ബിന്ദു വെളിപ്പെടുത്തി.
മക്കളെ കൊന്നുകളയുമെന്ന സി.പി.എം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശ്ശബ്ദത പാലിച്ചതെന്ന് ബിന്ദു പറഞ്ഞു. 2008 ജനുവരി മൂന്നിനു രാത്രി 10ഒാടെയാണ് ഒരു സംഘം ആളുകൾ രവീന്ദ്രൻപിള്ളയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മാരകമായി വെട്ടിപ്പരിക്കേൽപിച്ചത്. എട്ടുവർഷത്തോളം കിടപ്പിലായിരുന്ന രവീന്ദ്രൻപിള്ള 2016 ജനുവരി 13നാണു മരിച്ചത്.
കൃത്യം പാർട്ടിയുടെ അറിവോടെതന്നെ പ്രദേശത്തെ ആർ.എസ്.എസിന് മേൽ കെട്ടിവെക്കാൻ ശ്രമം നടന്നിരുെന്നങ്കിലും ആർ.എസ്.എസുകാരല്ല തന്നെ ആക്രമിച്ചതെന്ന രവീന്ദ്രൻപിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അേന്വഷണം തിരിച്ചുവിടുകയായിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ രവീന്ദ്രൻപിള്ളയുടെ വീടു സന്ദർശിച്ച് 15 ദിവസത്തിനകം പ്രതികളെ പിടികൂടുമെന്ന് ഉറപ്പുനൽകിയിരുന്നു. കടയ്ക്കൽ സി.ഐയായിരുന്ന റഫീഖ് സംഭവവുമായി ബന്ധപ്പെട്ടു കുളപ്പാടത്തു നിന്നും അഞ്ചോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
കൃത്യം ചെയ്തത് തങ്ങളാണെങ്കിലും ക്വട്ടേഷൻ നൽകിയവരെ അറിയില്ലെന്ന് പ്രതികൾ പറഞ്ഞിരുന്നു. തുടരേന്വഷണമുണ്ടാകുന്നതിന് മുേമ്പ കേസ് ൈക്രംബ്രാഞ്ചിന് കൈമാറി. ഇത് യഥാർഥ പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. സി.പി.എമ്മിലെതന്നെ ചില ജില്ലാ നേതാക്കളുമായി ഉണ്ടായിരുന്ന സാമ്പത്തികപ്രശ്നവും മറ്റും പരിഹരിച്ചുനൽകുന്നതും പാർട്ടിയിൽ രവീന്ദ്രൻപിള്ളക്ക് ശത്രുക്കൾ വർധിക്കാൻ കാരണമായി. ഇക്കാര്യത്തിൽ ചില പ്രാദേശിക നേതാക്കൾക്കും അറിവുള്ളതായി ആരോപണമുയർന്നിരുന്നു. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ നേരിൽക്കണ്ടു പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ കേസ് വീണ്ടും സ്പെഷൽ ടീമിനെക്കൊണ്ട് അേന്വഷിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അഭിമുഖം നൽകിയതിെൻറ പേരിൽ ഏതു സമയത്തും സി.പി.എമ്മുകാരുടെ ആക്രമണമുണ്ടാകാമെന്ന ഭീതിയിലാണു തങ്ങളെന്നും ബിന്ദു പറഞ്ഞു. ഭർത്താവിെൻറ മരണം സി.ബി.ഐ അന്വഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.