തദ്ദേശവാർഡ് പുനർവിഭജനം: പുതിയതായി 1712 ജനപ്രതിനിധികൾ; പ്രതിമാസം 1.56 കോടി രൂപ അധികം വേണം
text_fieldsതിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തോടെ അധികാരത്തിലെത്തുന്ന പുതിയ 1712 ജനപ്രതിനിധികൾക്കായി പ്രതിമാസം കണ്ടെത്തേണ്ടത് 1.56 കോടി രൂപ. ഓണറേറിയവും ഹാജർബത്തയും നൽകാനാണിത്. കൂടുതൽ തുക വേണ്ടത് ഗ്രാമപഞ്ചായത്തുകൾക്കാണ്. 375 പുതിയ അംഗങ്ങൾക്കായി 1.23 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തിലെ 187 പുതിയ അംഗങ്ങൾക്കായി 17.95 ലക്ഷം രൂപ വേണം. ജില്ല പഞ്ചായത്തിലെ 15 പുതിയ അംഗങ്ങൾക്കായി 1.62 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയിലെ 128 കൗൺസിലർമാർക്കായി 12.28 ലക്ഷവും കോർപറേഷനിലെ ഏഴ് കൗൺസിലർമാർക്കായി 64,400 രൂപയും ചെലവാകും.
2025 ലെ തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ 23,612 ജനപ്രതിനിധികൾക്കായി 21.65 കോടി രൂപയാണ് ആകെ വേണ്ട പ്രതിമാസ ചെലവ്. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 അംഗങ്ങൾക്കായി 15.60 കോടി രൂപ വേണം. 152 ബ്ലോക്കുകളിലെ 2267 അംഗങ്ങൾക്കായി 2.17 കോടിയാണ് ചെലവ്. 14 ജില്ല പഞ്ചായത്തുകളിലെ 346 അംഗങ്ങൾക്ക് 37.36 ലക്ഷം ചെലവാകും. 87 മുനിസിപ്പാലിറ്റികളിലെ 3241 കൗൺസിലർമാർക്കായി 3.11 കോടിയും ഏഴ് കോർപറേഷനുകളിലെ 421 കൗൺസിലർമാർക്ക് 38.73 ലക്ഷം രൂപയും കണ്ടെത്തണം. ഗ്രാമപഞ്ചായത്തുകൾക്ക് തനത്ഫണ്ടിൽനിന്നോ സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഗ്രാന്റിൽനിന്നോ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.