സ്ത്രീ ശാക്തീകരണത്തിെൻറ തദ്ദേശ വഴി: ജേതാക്കളിൽ 7000 കുടുംബശ്രീ അംഗങ്ങൾ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളിൽ 7000ഒാളം കുടുംബശ്രീ അംഗങ്ങൾ. സംരംഭങ്ങൾക്കും സ്വയം െതാഴിലിനുമപ്പറം സ്ത്രീ ശാക്തീകരണത്തിലൂടെ നാടിെൻറ വികസനവഴിയിലും നിർണായക സാന്നിധ്യമാകാൻ കുടുംബശ്രീ അംഗങ്ങൾക്ക് കഴിയുമെന്ന് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നത്.
കൂടുതൽ കുടുംബശ്രീ അംഗങ്ങൾ ജയിച്ചത് കോഴിക്കോട് ജില്ലയിലാണ് 694 പേർ. രണ്ടാമത് മലപ്പുറം -678 പേർ. ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപറേഷനുകളിൽ വരെ കുടുംബശ്രീ സാന്നിധ്യമുണ്ട്. നാട്ടിൽ സജീവവും നാട്ടുകാരുമായി അടുത്തിടപഴകുന്നവർ എന്ന നിലയിലും മൂന്ന് മുന്നണികളും കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥാനാർഥി നിർണയത്തിൽ കാര്യമായി പരിഗണന നൽകിയിരുന്നു.
മൊത്തം തെരെഞ്ഞടുക്കെപ്പട്ടവരിൽ മൂന്നിലൊന്ന് കുടുംബശ്രീ അംഗങ്ങളാണ്. ജയിച്ചവരിൽ 146 പേർ സി.ഡി.എസ് ചെയർപേഴ്സൻമാരാണ്. 81 വൈസ് ചെയർപേഴ്സൻമാരും ജയിച്ചു. 872 സി.ഡി.എസ് അംഗങ്ങളും വിജയികളായി. തിരുവനന്തപുരം -547, കൊല്ലം -544, ആലപ്പുഴ -609, പത്തനംതിട്ട -333, കോട്ടയം -457, ഇടുക്കി -381, എറണാകുളം -650, തൃശൂർ -537, മലപ്പുറം -678, പാലക്കാട് -654, കോഴിക്കോട് -694, വയനാട് -228, കണ്ണൂർ -602, കാസർകോട് -133 എന്നിങ്ങനെയാണ് ജില്ല തിരിച്ച വിവരം.
എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്പാൾ എണ്ണം കുറവാണ്. കഴിഞ്ഞതവണ 7376 പേരാണ് ജയിച്ചത്. 318 പേരുടെ കുറവ്. 2010ൽ ഇത് നാലായിരവും 2005ൽ 800ഉം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.