തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാം -ഹൈകോടതി
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക തന്നെ അടിസ്ഥാനമാക്കാമെന്ന് ഹൈകോടതി. 2015ലെ പട്ടികയുടെ അടിസ ്ഥാനത്തിൽ ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനത്തിനെതിരെ യു.ഡി.എഫ് സമർപ്പിച്ച ഹരജി ശരി വെച്ചുകൊണ്ടാണ് ഹൈകോടതി വിധി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാല ി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിേൻറതാണ് വിധി. നേരത്തേ ഈ വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സിംഗിൾ ബെഞ്ചിനെ സമീപി ച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ് ഞെടുപ്പ് കമീഷൻെറ തീരുമാനം സംസ്ഥാന സർക്കാറും അംഗീകരിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമെല്ലന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതി സിംഗിൾ ബെഞ്ചിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
2015ലാണ് വാർഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതിൽ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാെണന്നുമായിരുന്നു കമീഷൻെറ വിശദീകരണം. ഇതിൻെറ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
തുടർന്ന് യു.ഡി.എഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ 2015ലെ പട്ടിക ഉപയോഗിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താനാവുേമാ എന്ന് കോടതി ആരാഞ്ഞിരുന്നു. കോടതി നിർദേശിക്കുകയാണെങ്കിൽ 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്നായിരുന്നു കമീഷൻെറ മറുപടി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്ന നിർണായക വിധി ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.
സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കും -തെരഞ്ഞെടുപ്പ് കമീഷണർ
തദ്ദേശ തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാമെന്ന ഹൈകോടതി വിധിയിൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ. തെരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടക്കുമെന്നും അതിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കമീഷൻ വ്യക്തമാക്കി.
ഏകദേശം 14.5 ലക്ഷം ആളുകൾ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇനി അതിൻെറ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടി വരും. 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുകയായിരുന്നു കൂടുതൽ സൗകര്യം. അതേകുറിച്ച് ഇനി പറഞ്ഞിട്ടു കാര്യമില്ല.
വിധി പകർപ്പ് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. വിധി പഠിക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.