Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലമല്‍കാവില്‍ ചെങ്കല്‍...

മലമല്‍കാവില്‍ ചെങ്കല്‍ ഖനനം നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
Malamalkav mining
cancel

ആനക്കര: പ്രസിദ്ധമായ മലമല്‍കാവ് താലപൊലി കുന്നത്ത് ചെങ്കല്‍ ഖനനത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ആനക്കര പഞ്ചായത്തിലെ ആറാം വാര്‍ഡ് മലമല്‍കാവില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 2009ല്‍ ഇവിടെ കല്ലുവെട്ടുന്നതിനിടെ ഭൂമി പിളര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെടുകയും തുടര്‍ന്ന് ബന്ധപ്പെട്ടവരെത്തി ഭൂചലന സാധ്യതയുണ്ടന്ന് ചൂണ്ടികാട്ടി ഖനനം നിര്‍ത്തിവെച്ചിരുന്നു.

സമീപഭാഗങ്ങളില്‍ നിന്നും നിരവധി ലോഡ് കല്ലുകല്‍ കൊണ്ട് വന്നാണ് ഇത് നികത്തിയത്. തൊട്ടഭാഗത്തുനിന്നും ഉരുള്‍പൊട്ടലിന്‍റെ സൂചനയെന്നോണം ചൂടു ദ്രാവകങ്ങളും അക്കാലത്ത് കാണപ്പെട്ടതായി പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യങ്ങളെല്ലാം തള്ളികളഞ്ഞ് ഖനനത്തിനെത്തിയത്.

നാട്ടുകാരുടെ ഇടപെടല്‍ ശക്തമായതോടെ താല്‍കാലികമായി പിന്‍വാങ്ങിയിട്ടുണ്ടങ്കിലും ഖനനം നടത്താനുള്ള ശ്രമത്തില്‍ തന്നെയാണ് ഇവര്‍. അതേസമയം, നാട്ടുകാര്‍ ആനക്കര വില്ലേജ്, പട്ടാമ്പി തഹസില്‍ദാര്‍, തൃത്താല പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miningMalamalkav
News Summary - Locals have stopped the mining of chengal in Malamalkav
Next Story