കുറ്റാരോപിതരെ തേടി അർധ രാത്രി വീടുകയറിയ പൊലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞു
text_fieldsപരപ്പനങ്ങാടി: വീട്ടുകാർ ഉറങ്ങി കിടക്കവെ കുറ്റാരോപിതരെ തേടി വീട്ടിലെത്തിയ പൊലീസ് സംഘത്തിെൻറ നടപടി ഭീതി പരത്തി. കെട്ടുങ്ങൽ അഴിമുഖത്തിനടുത്ത സാവാൻ ഹാജിയുടെ പുരക്കൽ സെയ്തലവിയുടെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടിന് സംഭവങ്ങളുണ്ടായത്. കതക് ചവിട്ടി പൊളിച്ചും കസേരകൾ തകർത്തും ഭക്ഷണ പാത്രങ്ങൾ വാരി വലിച്ചെറിഞ്ഞും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുകാർ പരാതിപ്പെട്ടു.
പരിക്കേറ്റ ഗൃഹനാഥ സുഹറ സെയ്തലവി, രണ്ടര വയസ്സുകാരിയായ പേരക്കുട്ടി എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സെയ്തലവിയുടെ മക്കളായ സഹദിനെയും ശിബിലിയേയും അക്രമ കേസുമായി ബന്ധപ്പെട്ട പരാതിയിൽ അറസ്റ്റു ചെയ്യാനെത്തിയതായിരുന്നു പരപ്പനങ്ങാടി സ്റ്റേഷൻ പൊലീസ് ഓഫിസർ ഹണി കെ. ദാസും സംഘവും.
സഹദ് വീട്ടിലിെല്ലന്നറിഞ്ഞതോടെയാണ് പൊലീസ് പ്രകോപിതരായതെന്നും അകത്ത് കയറി ശിബിലിക്ക് നേരെ ബലപ്രയോഗം നടത്തിയതെന്നും വിവസ്ത്രനാക്കി വണ്ടിയിലേക്ക് വലിച്ചഴിച്ചു കൊണ്ടുപോയതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ കസ്്റ്റഡിയിലെടുത്ത ശിബിലിയെ വിട്ടയച്ചു.
പൊലീസ് അക്രമവും പ്രകോപനവുമുണ്ടാക്കിയെന്ന പ്രചാരണം കൊണ്ട് പ്രതികളെ രക്ഷപ്പെടുത്താനാവിെല്ലന്നും പ്രതികളെ പിടികൂടാനെത്തിയ സംഘത്തെയാണ് ആൾക്കൂട്ടം മർദിച്ചതെന്നും െപാലീസ് വ്യക്തമാക്കി. രണ്ടു സിവിൽ പൊലീസ് ഓഫിസർമാർക്ക് പരിക്കേറ്റതായും ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിച്ച കണ്ടാലറിയാവുന്ന പതിനഞ്ചോളം ആളുകളുടെ പേരിൽ കേസെടുത്തതായി സി.ഐ ഹണി കെ. ദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.