വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കർ ഡിവൈസ്: നടപടിയിലെ പുരോഗതി ആരാഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: പൊതുവാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് സ്ഥാപിക്കാൻ സ്വീകരിച്ച നടപടി സംബന്ധിച്ച് ഹൈകോടതി സർക്കാർ വിശദീകരണം തേടി.
സമയപരിധി നീട്ടിനൽകിയത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാറുകളോടും ഗതാഗത കമീഷണറടക്കം വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
എല്ലാ വാഹനങ്ങളിലും സ്ഥാപിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നും കർശന പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് റോഡ് ആക്സിഡൻറ് േഫാറം ഉപദേശകസമിതി അംഗം ജാഫർ ഖാൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.