Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; ഹൈകോടതി സമയപരിധി നീട്ടി നൽകി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; ഹൈകോടതി സമയപരിധി നീട്ടി നൽകി
cancel

കൊച്ചി: കെ.എസ്​.ആർ.ടി.സി ബസുകളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കാനുള്ള സമയപരിധി ഹൈകോടതി മാർച്ച്​ 31വരെ നീട്ടി നൽകി. നവംബർ 23ലെ കോടതി ഉത്തരവ്​ പ്രകാരം സംസ്ഥാനത്തെ പൊതുവാഹനങ്ങളിൽ 2021 ജനുവരി ഒന്ന് മുതൽ ഇവ നടപ്പാക്കേണ്ടതായിരുന്നെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൂടുതൽ സമയം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി നൽകിയ ഇടക്കാല ഹരജി ചീഫ് ജസ്​റ്റിസ് എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ അനുവദിക്കുകയായിരുന്നു.

അതേസമയം, ഇനിയും കൂടുതൽ സമയം നീട്ടില്ലെന്നും ഉത്തരവ്​ കർശനമായി നടപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളടക്കം എതിർകക്ഷി​കളോട്​ കോടതി നിർദേശിച്ചു.

പൊതുഗതാഗത വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന നിർദേശം സമയബന്ധിതമായി നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് റോഡ് ആക്സിഡൻറ് ഫോറം ഉപദേശക സമിതി അംഗം ജാഫർഖാൻ ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജികളിലാണ്​ നവംബറിൽ ഇതേ ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവുണ്ടായത്​.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സിയിൽ ഇത്​ നടപ്പാക്കാനാവി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീടാണ്​ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtLocation Trackerksrtc
News Summary - Location tracker on KSRTC buses; The High Court extended the time limit
Next Story