Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ക്ഡൗൺ:...

ലോക്ക്ഡൗൺ: നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു; ട്രിപ്പ്​ൾ ലോക്ക്ഡൗണിലെ ജില്ലകൾക്കും ബാധകം

text_fields
bookmark_border
ലോക്ക്ഡൗൺ: നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു; ട്രിപ്പ്​ൾ ലോക്ക്ഡൗണിലെ ജില്ലകൾക്കും ബാധകം
cancel

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവുകളുമായി പുതിയ ഉത്തരവ്​. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നേരത്തെ ബാ​ങ്കു​ക​ള്‍ക്ക്​ ചൊ​വ്വ, വെ​ള്ളി ദിവസങ്ങളിലും സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ക്ക്​ തി​ങ്ക​ള്‍, വ്യാ​ഴം ദിവസങ്ങളിലും പ്രവൃത്തിക്കാനായിരുന്നു അനുമതി.

നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് തുറക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ്​ ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

പാല്‍, പത്രം വിതരണം

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. പ​ത്രം, പാ​ല്‍ എ​ന്നി​വ രാ​വി​ലെ ആ​റി​ന്​ മു​മ്പ്​ വീ​ടു​ക​ളി​ലെ​ത്തി​ക്ക​ണമെന്നായിരുന്നു ഇന്നലെ നൽകിയ നിർദേശം.

ട്രി​പ്ൾ ലോ​ക്​​ഡൗ​ണിലെ മറ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ:

  • ബേ​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ക്ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം
  • ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​സ​ൽ, ഹോം​ഡെ​ലി​വ​റി
  • മ​രു​ന്നു​ക​ട, പെ​ട്രോ​ള്‍ പ​മ്പ്​ തു​റ​ക്കും
  • വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം ​ന​ഴ്സ് എ​ന്നി​വ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ പാ​സ് വാ​ങ്ങി യാ​ത്ര ചെ​യ്യാം
  • പ്ലം​ബ​ര്‍മാ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്മാ​ര്‍ മു​ത​ലാ​യ​വ​ര്‍ക്കും ഓ​ണ്‍ലൈ​ന്‍ പാ​സി​ൽ അ​ടി​യ​ന്ത​ര അ​നു​മ​തി
  • വി​മാ​ന​യാ​ത്ര​ക്കാ​ര്‍ക്കും ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ക്കും യാ​ത്രാ​നു​മ​തി
  • ജി​ല്ല അ​തി​ര്‍ത്തി​ക​ള്‍ അ​ട​ക്കും. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​മാ​യി വ​രു​ന്ന അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്രം യാ​ത്രാ​നു​മ​തി
  • അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ഒ​രു റോ​ഡൊ​ഴി​കെ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണ്‍ മു​ഴു​വ​നാ​യും അ​ട​യ്ക്കും
  • ആ​ള്‍ക്കൂ​ട്ടം ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന. ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ജി​യോ ഫെ​ന്‍സി​ങ് സാ​ങ്കേ​തി​ക​വി​ദ്യ.
  • ക്വാ​റ​ൻ​റീ​ൻ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കും​ സ​ഹാ​യം ന​ല്‍കു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി
  • ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ക്ക് വാ​ര്‍ഡ് സ​മി​തി​ക​ള്‍ നേ​തൃ​ത്വം ന​ല്‍ക​ണം. ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ള്‍, ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​തി​ൽ ക​വി​ഞ്ഞ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്ക​ണം
  • ട്രി​പ്ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ദേ​ശ​ങ്ങ​ൾ സോ​ണു​ക​ളാ​യി തി​രി​ച്ച് നി​യ​ന്ത്ര​ണ ചു​മ​ത​ല ഉ​യ​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്‍പി​ക്കും




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downLockdown Relaxations
News Summary - lock down: Re-relaxations in restrictions announced
Next Story