ആശയക്കുഴപ്പമൊഴിയാതെ േലാക്ഡൗൺ ഇളവുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ലോക്ഡൗൺ ഇളവുകളിലെ ആശയക്കുഴപ്പമൊഴിയുന്നില്ല. പല സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയെങ്കിലും അതിലെ അശാസ്ത്രീയതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചെരിപ്പുകട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ മൂന്നുദിവസം തുറക്കാന്‍ അനുമതി നല്കി ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇൗ കടകൾ തുറക്കുകയും ചെയ്തു. എന്നാൽ, ഇതുമൂലം പൊതുസ്ഥലത്ത് തിരക്ക് കൂടിയതിനാൽ അന്ന് രാത്രി ഇളവുകളിൽ ഭേദഗതിയും വന്നു. വിവാഹ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനാണ് ഇൗ കടകൾ തുറക്കാൻ അനുമതി നൽകിയതെന്നും വിവാഹ ക്ഷണക്കത്ത് കൈവശമുള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു പുതുക്കിയ ഉത്തരവ്.
ഇതോടെ, ജനങ്ങളും പൊലീസും ആശയക്കുഴപ്പത്തിലായി. ബുധനാഴ്ചയും ഇൗ കടകളിൽ പലതും തുറന്നു. ചിലയിടങ്ങളിൽ ഇൗ കടകൾ അടപ്പിക്കാൻ പൊലീസ് ശ്രമിച്ചത് തർക്കങ്ങൾക്ക് കാരണമായി. വിവാഹക്ഷണക്കത്ത് വേണമെന്ന ഉത്തരവാണ് ആശയക്കുഴപ്പത്തിന് പ്രധാന കാരണം. നിലവിലെ ഉത്തരവ് പ്രകാരം വിവാഹ ചടങ്ങുകളിൽ പെങ്കടുക്കാൻ 20 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
അതിനാൽ, വിവാഹത്തിനായി അധികമാരും ക്ഷണക്കത്ത് അച്ചടിക്കാറുമില്ല. കത്തടിക്കാന്‍ തീരുമാനിച്ച് കടയിലേക്ക് ചെന്നാല്‍ അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. പിന്നെ എങ്ങനെ ക്ഷണക്കത്തുമായി ചെല്ലുമെന്നും ജനങ്ങൾ ചോദിക്കുന്നു.
വർക്േഷാപ്പുകൾ തുറക്കാനും സ്പെയർ പാർട്സ് വിൽപന നടത്തുന്ന കടകൾ തുറക്കാനും വ്യത്യസ്ത ദിനങ്ങൾ നൽകിയതും ആശയക്കുഴപ്പം വർധിപ്പിക്കുന്നു. ആഴ്ചയിലെ അവസാനത്തെ രണ്ടു ദിവസങ്ങളിലാണ് വർക്ഷോപ്പുകൾ തുറക്കാൻ അനുമതി. എന്നാൽ, സ്പെയർ പാർട്സ് കടകൾക്ക് തുറക്കാൻ അനുമതി മറ്റ് രണ്ടു ദിവസങ്ങളിലാണ്. ഇതുകൊെണ്ടന്ത് പ്രയോജനമാണെന്നും ജനങ്ങൾ ചോദിക്കുന്നു.
സ്റ്റേഷനറി കടകള്‍ തുറക്കാന്‍ പാടിെല്ലന്നാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍, ചില സ്റ്റേഷനറി കടകളില്‍ പലതിലും പലവ്യഞ്ജനങ്ങളുടെ വിൽപനയും നടക്കുന്നുണ്ട്. ഇതിലെ അവ്യക്തതയും പരിഹരിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.