ലോക്ഡൗൺ തുണച്ചു: 2020ൽ സ്ത്രീകൾക്കു നേരെ അക്രമങ്ങൾ കുറഞ്ഞു
text_fieldsകൊച്ചി: ഏറക്കുറെ മുഴുവൻ ലോക്ഡൗൺ ആയിരുന്ന 2020ൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. 2020 ജനുവരി മുതൽ നവംബർ വരെ 11,381 കേസാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്, മുൻ വർഷെത്തക്കാൾ 2912 കേസ് കുറവാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത വർഷംകൂടിയാണ് 2020. കഴിഞ്ഞ 10 വർഷത്തിനിടെ കുറ്റകൃത്യങ്ങൾ ഏറ്റവുമധികം നടന്നത് 2016ലാണ്-15,114 കേസ്. 2019ൽ ഇത് 14,293 ആയിരുന്നു. 2018- 13,643, 2017- 14263, 2015- 12,485, 2014- 14,524, 2013- 13,738, 2012- 13,002, 2011- 13,279 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ നിയമനടപടി സ്വീകരിച്ച കുറ്റകൃത്യങ്ങൾ.
ശാരീരികപീഡനങ്ങളാണ് കുറ്റകൃത്യങ്ങളിലേറെയും. കഴിഞ്ഞ വർഷം 3554 പേരാണ് ശാരീരിക പീഡനങ്ങൾക്കിരയായത്. 2019ൽ ഇത് 4579 കേസായിരുന്നു. ബലാത്സംഗ കേസുകളുടെ എണ്ണവും കുറവാണ്. 1635പേർ 2020ൽ ബലാത്സംഗത്തിനിരയായപ്പോൾ 2076 പേർ 2019ൽ ഇരയായി. 136പേരെയാണ് കഴിഞ്ഞവർഷം തട്ടിക്കൊണ്ടുപോയത്. മുൻ വർഷം ഇതിെൻറ ഇരട്ടിയോളമുണ്ടായിരുന്നു കേസുകൾ. 414 പേരാണ് പൂവാലശല്യത്തെക്കുറിച്ച് പരാതി നൽകിയത്. സ്ത്രീധന പീഡനമരണങ്ങൾ 2019ലും 2020ലും തുല്യ എണ്ണമാണ്, ആറുപേർ വീതമാണ് ഈ വർഷങ്ങളിൽ മരിച്ചത്. 2011 മുതൽ സ്ത്രീധന പീഡനമരണങ്ങൾ കുറയുന്നതായാണ് സംസ്ഥാന പൊലീസിെൻറ ക്രൈം റെക്കോഡ്സ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഭർത്താക്കന്മാരിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള ക്രൂരതകൾ നേരിട്ടവരുടെ എണ്ണത്തിൽ കാര്യമായ കുറവ് കഴിഞ്ഞവർഷം ഉണ്ടായിട്ടില്ല.
2019ൽ ഇത്തരം കേസുകളുടെ എണ്ണം 2991 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 2463 പേർ ഇത്തരത്തിൽ വീടകങ്ങളിൽതന്നെ ക്രൂരതക്കിരയായി. 3173 കേസാണ് മറ്റു പലതരത്തിെല അക്രമങ്ങളുടെ പട്ടികയിൽ കഴിഞ്ഞവർഷം ഇടംപിടിച്ചത്. ഇതും മുൻ വർഷെത്തക്കാൾ വലിയ കുറവാണ് റിപ്പോർട്ട് ചെയ്തത്. 3986 കേസായിരുന്നു 2019ലെ മറ്റതിക്രമങ്ങളായി റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.