Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​ ലോക്​ഡൗൺ...

കോഴിക്കോട്ട്​ ലോക്​ഡൗൺ ആറ്​ വാർഡുകളിൽ മാത്രം

text_fields
bookmark_border
കോഴിക്കോട്ട്​ ലോക്​ഡൗൺ ആറ്​ വാർഡുകളിൽ മാത്രം
cancel

കോഴിക്കോട്​: ജില്ലയിൽ ലോക്​ഡൗൺ രണ്ട്​ മുനിസിപ്പാലിറ്റികളിലെ ആറ്​ വാർഡുകളിൽ മാത്രം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 34, 35, 43, മുക്കം മുനിസിപ്പാലിറ്റിയിലെ ഒന്ന്​, 26, 32 വാർഡുകളിലായി പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ജില്ല കലക്​ടർ ഉത്തരവിറക്കിയത്​.

ഇവിടങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്​ഥാനമാക്കിയാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. മറ്റിടങ്ങളിൽ സംസ്​ഥാന സർക്കാർ ബുധനാഴ്​ച പ്രഖ്യാപിച്ച നിയ​​ന്ത്രണങ്ങളും ഇളവുകളുമാണ്​ നടപ്പാക്കുക.

ലോക്​ഡൗണുള്ള വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ:

  • ഭക്ഷ്യവസ്​തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപന കേ​ന്ദ്രങ്ങൾ മാത്രം തുറക്കാം. രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെ കടകൾ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
  • ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കും യാത്ര തടയും. അടിയന്തര വൈദ്യസഹായത്തിനും അവശ്യ വസ്​തുക്കൾ വാങ്ങാനുമല്ലാതെ വീടിന്​ പുറത്തേക്ക്​ സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിൽ പ്രവേശിക്കുന്നതും തടയും. ആരോഗ്യവകുപ്പ്​ ജീവനക്കാർക്ക്​ ബാധകമല്ല.
  • വാർഡിന്​ പുറത്ത്​ നിന്ന്​ ആവശ്യമായ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന വാങ്ങാം. ഈ വാർഡുകളിലേക്കുള്ള ​പൊതുപ്രവേശന റോഡിൽ ഗതാഗതം പാടില്ല.
  • ദേശീയ, സംസ്​ഥാന പാതകളിലൂ​െട കടന്നുപോകുന്നവർ ഈ വാർഡുകളിൽ വണ്ടികൾ നിർത്തരുത്​.
  • രാ​ത്രി ഏഴ്​ മുതൽ രാവിലെ അഞ്ച്​ വ​െ​ര ഈ വാർഡുകളിൽ യാ​​ത്ര പാടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19lockdownkozhikode News
News Summary - lockdown in Kozhikode only in six wards
Next Story